Image default
Uncategorized

ഡിജിറ്റൽ അറസ്റ്റിന്റെ ഭീഷണിയിൽ പണം തട്ടാൻ ശ്രമം; പ്രതിയെ തിരിച്ചറിയാൻ ലുക്ക് ഔട്ട് നോട്ടീസ്

0:00

ഡിജിറ്റൽ അറസ്റ്റിന്റെ ഭീഷണിയിൽ പണം തട്ടാൻ ശ്രമം; പ്രതിയെ തിരിച്ചറിയാൻ ലുക്ക് ഔട്ട് നോട്ടീസ്


കണ്ണൂർ: മുംബൈ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനെന്ന വ്യാജേന വീഡിയോ കോളിലൂടെ ബന്ധപ്പെട്ട് ‘ഡിജിറ്റൽ അറസ്റ്റ്’ ഭീഷണി മുഴക്കി പണം തട്ടാൻ ശ്രമിച്ച കേസിൽ പ്രതിയെ കണ്ടെത്താൻ കണ്ണൂർ സിറ്റി സൈബർ ക്രൈം പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.
പരാതിക്കാരന്റെ പേരിൽ മണി ലോണ്ടറിംഗ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പിന്റെ തുടക്കം. മുംബൈ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തി പ്രതി വാട്സ് ആപ്പ് വീഡിയോ കോളിലൂടെ ബന്ധപ്പെടുകയും, പരാതിക്കാരൻ ‘ഡിജിറ്റൽ അറസ്റ്റിലാണെന്ന്’ അറിയിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് വ്യാജ രേഖകളും നിയമനടപടി ഭീഷണിയും കാട്ടി പണം കൈപ്പറ്റാനുള്ള ശ്രമം നടത്തിയതായാണ് കേസ്.
സംഭവത്തിൽ സംശയം തോന്നിയതിനെ തുടർന്ന് പരാതിക്കാരൻ സൈബർ ക്രൈം പോലീസിനെ സമീപിച്ചതോടെയാണ് തട്ടിപ്പ് ശ്രമം പുറത്തുവരുന്നത്. അന്വേഷണം പുരോഗമിക്കുകയാണെന്നും, രാജ്യത്തിനകത്തോ പുറത്തേക്കോ കടക്കാനുള്ള ശ്രമങ്ങൾ തടയുന്നതിനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതായും പോലീസ് അറിയിച്ചു.
പ്രതിയുടെ ചിത്രം ഉൾപ്പെടെ തിരിച്ചറിയൽ വിവരങ്ങൾ വിവിധ അന്വേഷണ ഏജൻസികൾക്ക് കൈമാറിയിട്ടുണ്ട്. ഫോട്ടോയിൽ കാണുന്ന വ്യക്തിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ പറയുന്ന നമ്പറുകളിലോ ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടണമെന്ന് സൈബർ ക്രൈം പോലീസ് അഭ്യർത്ഥിച്ചു.
ബന്ധപ്പെടേണ്ട വിലാസങ്ങൾ:
📞 സൈബർ ക്രൈം പോലീസ് സ്റ്റേഷൻ, കണ്ണൂർ സിറ്റി – 9497927694
📞 ഇൻസ്പെക്ടർ ഓഫ് പോലീസ് (സൈബർ ക്രൈം) – 9497975778
📞 പോലീസ് സബ് ഇൻസ്പെക്ടർ (സൈബർ ക്രൈം) – 9497935446
📧 E-mail: cyberpsknr.pol@kerala.gov.in

Related post

അട്ടപ്പാടി ഇരട്ടക്കൊലപാതകം: ഭാര്യയെയും മകളെയും കൊലപ്പെടുത്തി ഭവാനിപ്പുഴയിലെറിഞ്ഞു; ബംഗാൾ സ്വദേശിക്കായി തിരച്ചിൽ

Time to time News

ചിറ്റൂർ മുൻ എംഎൽഎ കെ. അച്യുതൻ നിര്യാതനായി

Time to time News

ഒരു മാസത്തെ പലിശ മുടങ്ങി; 11 വയസുകാരിയെ വരെ തടവിലാക്കി ഭീഷണി — പാലക്കാട്ട് ‘ബ്ലേഡ് മാഫിയ’ക്കെതിരെ നടപടി എപ്പോൾ

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."