Image default
Uncategorized

​ഫാസിസ്റ്റ് കാലഘട്ടത്തിൽ സ്ത്രീകൾ രാഷ്ട്രീയ ആർജ്ജവം കാണിക്കണം: വിമൻ ഇന്ത്യ മൂവ്മെന്റ്

0:00

​ഫാസിസ്റ്റ് കാലഘട്ടത്തിൽ സ്ത്രീകൾ രാഷ്ട്രീയ ആർജ്ജവം കാണിക്കണം: വിമൻ ഇന്ത്യ മൂവ്മെന്റ്

​ഒറ്റപ്പാലം: ഫാസിസ്റ്റ് വാഴ്ചയുടെ കാലഘട്ടത്തിലും സ്ത്രീകൾ ആർജ്ജവത്തോടെ രാഷ്ട്രീയ-പൊതുരംഗങ്ങളിൽ കർമ്മനിരതരാകുന്നത് വലിയ പ്രതീക്ഷ നൽകുന്നതാണെന്ന് വിമൻ ഇന്ത്യ മൂവ്മെന്റ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബാബിയ ഷെരീഫ് പ്രസ്താവിച്ചു. വിമൻ ഇന്ത്യ മൂവ്മെന്റ് പാലക്കാട് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ‘കർമ്മപഥം’ എന്ന പേരിൽ സംഘടിപ്പിച്ച ജില്ലാ കൺവെൻഷൻ ഒറ്റപ്പാലം ജെ.ആർ.ജെ കോൺഫറൻസ് ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
​പരമ്പരാഗത രാഷ്ട്രീയ കക്ഷികൾ ഫാസിസത്തിന്റെ ഒഴുക്കിനനുസരിച്ച് നീങ്ങുന്നത് അവരിൽ സംഭവിച്ച മൂല്യച്യുതിയുടെ തെളിവാണ്. ഈ സാഹചര്യത്തിൽ രാജ്യത്ത് പുതിയൊരു ചരിത്രം രചിക്കാൻ വിമൻ ഇന്ത്യ മൂവ്മെന്റിന് സാധിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

​സ്ത്രീകൾ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഇറങ്ങി പ്രവർത്തിക്കണമെന്നും ജനപിന്തുണ നേടിയെടുത്ത് വലിയൊരു രാഷ്ട്രീയ ശക്തിയായി വളരണമെന്നും ചടങ്ങിൽ സംസാരിച്ച എസ്.ഡി.പി.ഐ (SDPI) സംസ്ഥാന പ്രവർത്തക സമിതി അംഗം ഡോ. സി.എച്ച്. അഷ്റഫ് പറഞ്ഞു.

​വിമൻ ഇന്ത്യ മൂവ്മെന്റ് ജില്ലാ പ്രസിഡന്റ് അഷിത നജീബ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ലൈല ഫക്രുദ്ദീൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഷെമീന, സീനത്ത്, ജസീന ; എസ്.ഡി.പി.ഐ ജില്ലാ വൈസ് പ്രസിഡന്റ് ഷെരീഫ് പട്ടാമ്പി, ഓങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് അംഗം അനില അശോകൻ എന്നിവർ സംസാരിച്ചു. എസ്ഡിപിഐ പാലക്കാട് ജില്ലാ കമ്മിറ്റി അംഗം നിലാവർ നിസാ തുടങ്ങിയവർ സംബന്ധിച്ചു.വരും നാളുകളിൽ ജില്ലയിൽ സംഘടനാ പ്രവർത്തനം ശക്തമാക്കുന്നതിനുള്ള തീരുമാനങ്ങളോടെയാണ് കൺവെൻഷൻ സമാപിച്ചത്.

Related post

അട്ടപ്പാടി ഇരട്ടക്കൊലപാതകം: ഭാര്യയെയും മകളെയും കൊലപ്പെടുത്തി ഭവാനിപ്പുഴയിലെറിഞ്ഞു; ബംഗാൾ സ്വദേശിക്കായി തിരച്ചിൽ

Time to time News

ചിറ്റൂർ മുൻ എംഎൽഎ കെ. അച്യുതൻ നിര്യാതനായി

Time to time News

ഒരു മാസത്തെ പലിശ മുടങ്ങി; 11 വയസുകാരിയെ വരെ തടവിലാക്കി ഭീഷണി — പാലക്കാട്ട് ‘ബ്ലേഡ് മാഫിയ’ക്കെതിരെ നടപടി എപ്പോൾ

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."