Image default
Uncategorized

പൂട്ടിക്കിടന്ന വീട്ടിൽ കവർച്ച; ലക്ഷങ്ങൾ വിലമതിക്കുന്ന വജ്രാഭരണങ്ങൾ നഷ്ടപ്പെട്ടു

0:00

പൂട്ടിക്കിടന്ന വീട്ടിൽ കവർച്ച; ലക്ഷങ്ങൾ വിലമതിക്കുന്ന വജ്രാഭരണങ്ങൾ നഷ്ടപ്പെട്ടു

പാലക്കാട്: ഒറ്റപ്പാലത്ത് പൂട്ടിക്കിടന്ന വീട്ടിൽ മോഷണം നടന്നതായി പരാതി. കണ്ണിയംപുറം ശ്രീരാം നഗറിൽ നന്ദകുമാറിന്റെ വീട്ടിലാണ് കവർച്ച നടന്നത്. അലമാരയിൽ സൂക്ഷിച്ചിരുന്ന ലക്ഷങ്ങൾ വിലമതിക്കുന്ന വജ്രാഭരണങ്ങളാണ് നഷ്ടമായത്.
അഞ്ച് ലക്ഷത്തോളം രൂപ വിലവരുന്ന ഡയമണ്ട് പതിപ്പിച്ച സ്വർണമാലയും സ്വർണമോതിരവുമാണ് മോഷണം പോയതെന്ന് പൊലീസ് അറിയിച്ചു. നന്ദകുമാറും കുടുംബവും വിദേശത്തായതിനാൽ ജനുവരി ഒന്നുമുതൽ വീട് പൂട്ടിക്കിടക്കുകയായിരുന്നു.
നന്ദകുമാറിന്റെ ഭാര്യയുടെ മാതാപിതാക്കൾ ഇടയ്ക്കിടെ വീട്ടിൽ വന്ന് പരിശോധന നടത്താറുണ്ട്. ശനിയാഴ്ച വൈദ്യുതി ബിൽ ലഭിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാൻ ഭാര്യാപിതാവ് വീട്ടിലെത്തിയപ്പോഴാണ് മോഷണവിവരം പുറത്തറിഞ്ഞത്. വീടിന്റെ മുൻവശത്തെ വാതിലിന്റെ പൂട്ട് തകർത്ത നിലയിലായിരുന്നു. മുറിയിലെ അലമാര കുത്തിത്തുറന്നാണ് ആഭരണങ്ങൾ കവർന്നത്.
സംഭവത്തിൽ ഒറ്റപ്പാലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.

Related post

അട്ടപ്പാടി ഇരട്ടക്കൊലപാതകം: ഭാര്യയെയും മകളെയും കൊലപ്പെടുത്തി ഭവാനിപ്പുഴയിലെറിഞ്ഞു; ബംഗാൾ സ്വദേശിക്കായി തിരച്ചിൽ

Time to time News

ചിറ്റൂർ മുൻ എംഎൽഎ കെ. അച്യുതൻ നിര്യാതനായി

Time to time News

ഒരു മാസത്തെ പലിശ മുടങ്ങി; 11 വയസുകാരിയെ വരെ തടവിലാക്കി ഭീഷണി — പാലക്കാട്ട് ‘ബ്ലേഡ് മാഫിയ’ക്കെതിരെ നടപടി എപ്പോൾ

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."