Image default
Uncategorized

ഒറ്റപ്പാലം ദമ്പതികള്‍ വെട്ടേറ്റു മരിച്ച സംഭവം; ബന്ധുവായ യുവാവ് പിടിയില്‍

0:00

ഒറ്റപ്പാലം ദമ്പതികള്‍ വെട്ടേറ്റു മരിച്ച സംഭവം; ബന്ധുവായ യുവാവ് പിടിയില്‍

പാലക്കാട്:ഒറ്റപ്പാലംതോട്ടക്കരയില്‍ ദമ്പതികള്‍ വെട്ടേറ്റു മരിച്ച സംഭവത്തില്‍ ബന്ധുവായ യുവാവ് പിടിയില്‍. ദമ്പതികളുടെ വളര്‍ത്തു മകളുടെ മുന്‍ ഭര്‍ത്താവ് റാഫിയാണ് പിടിയിലായത്. തോട്ടക്കര നാലകത്ത് നസീര്‍(63), ഭാര്യ സുഹറ(60)എന്നിവരാണ് വെട്ടേറ്റ് മരിച്ചത്. വളര്‍ത്തുമകള്‍ സുല്‍ഫിയത്തിന്റെ നാലുവയസായ മകന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. റാഫിയും സുല്‍ഫിയത്തും തമ്മില്‍ വിവാഹബന്ധം വേര്‍പിരിഞ്ഞിരുന്നു. ഇതു സംബന്ധിച്ച കേസ് കോടതിയിലാണ്. കുട്ടിയുടെ അവകാശ തര്‍ക്കത്തെ തുടര്‍ന്നുണ്ടായ വാക്ക് തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നുവെന്നാണ് പോലിസ് നല്‍കുന്ന പ്രാഥമിക വിവരം.
രാത്രി പന്ത്രണ്ടോടെയാണ് അക്രമം. സുല്‍ഫിയത്ത് പരിക്കേറ്റ മകനുമായി ഓടിയപ്പോഴാണ് നാട്ടുകാര്‍ വിവരമറിയുന്നത്. വീട്ടിലെത്തിയ നാട്ടുകാര്‍ ദമ്പതിമാരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയെ ആദ്യം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും പിന്നീട് വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പോലിസ് എത്തിയപ്പോള്‍ വീട്ടില്‍നിന്നും സുല്‍ഫിയത്തിന്റെ ഭര്‍ത്താവ് പൊന്നാനി സ്വദേശി മുഹമ്മദ് റാഫി ഓടിരക്ഷപ്പെട്ടു. മുഹമ്മദ് റാഫിയുടെ കൈ ഞരമ്പ് മുറിച്ച നിലയിലായിരുന്നു. പ്രദേശത്തെ പള്ളിക്കാട്ടിലേക്ക് ഓടി രക്ഷപ്പെട്ട മുഹമ്മദ് റാഫിയെ പോലിസും നാട്ടുകാരും നടത്തിയ തിരച്ചിലില്‍ പുലര്‍ച്ചെ നാലുമണിയോടെ കണ്ടെത്തി.

Related post

അട്ടപ്പാടി ഇരട്ടക്കൊലപാതകം: ഭാര്യയെയും മകളെയും കൊലപ്പെടുത്തി ഭവാനിപ്പുഴയിലെറിഞ്ഞു; ബംഗാൾ സ്വദേശിക്കായി തിരച്ചിൽ

Time to time News

ചിറ്റൂർ മുൻ എംഎൽഎ കെ. അച്യുതൻ നിര്യാതനായി

Time to time News

ഒരു മാസത്തെ പലിശ മുടങ്ങി; 11 വയസുകാരിയെ വരെ തടവിലാക്കി ഭീഷണി — പാലക്കാട്ട് ‘ബ്ലേഡ് മാഫിയ’ക്കെതിരെ നടപടി എപ്പോൾ

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."