Image default
Uncategorized

ഭിന്നശേഷി തൊഴിലന്വേഷകരുടെ സാന്നിധ്യത്തോടെ ശ്രദ്ധേയമായി ‘സവിശേഷ’ ജോബ് ഫെയർ36 പ്രമുഖ കമ്പനികൾ; 254 പേർക്ക് ജോലി

0:00

ഭിന്നശേഷി തൊഴിലന്വേഷകരുടെ സാന്നിധ്യത്തോടെ ശ്രദ്ധേയമായി ‘സവിശേഷ’ ജോബ് ഫെയർ

തിരുവനന്തപുരം: ഭിന്നശേഷി വിഭാഗത്തിൽപെട്ട തൊഴിലന്വേഷകരുടെ സജീവ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി ‘സവിശേഷ’ ജോബ് ഫെയർ. സാമൂഹ്യ നീതി വകുപ്പും കേരള നോളജ് ഇക്കോണമി മിഷനും സംയുക്തമായി സംഘടിപ്പിച്ച തൊഴിൽമേളയിൽ 36 പ്രമുഖ കമ്പനികൾ പങ്കെടുത്തു. മേളയിൽ പങ്കെടുത്ത 840 ഉദ്യോഗാർത്ഥികളിൽ നിന്ന് 254 പേർക്ക് മികച്ച കമ്പനികളിൽ ജോലി ലഭിച്ചു.
വഴുതക്കാട് ഗവ. വനിതാ കോളേജിൽ സംഘടിപ്പിച്ച ജോബ് ഫെസ്റ്റ് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. മന്ത്രി ആർ. ബിന്ദു അധ്യക്ഷത വഹിച്ചു. ഭിന്നശേഷി വിഭാഗത്തിന്റെ ശാക്തീകരണം ലക്ഷ്യമിട്ട് സാമൂഹ്യ നീതി വകുപ്പ് സംഘടിപ്പിക്കുന്ന ഭിന്നശേഷി പ്രതിഭകളുടെ സർഗോത്സവം – ‘സവിശേഷ’യുടെ ഭാഗമായാണ് തൊഴിൽമേള നടത്തിയത്.
തൊഴിൽമേളയിൽ പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾക്കായി പ്രധാന വേദിയിൽ പ്രത്യേക ഓറിയന്റേഷൻ സെഷനും സംഘടിപ്പിച്ചു. അഭിരുചിക്കും കഴിവിനും അനുയോജ്യമായ തൊഴിൽ തിരഞ്ഞെടുക്കേണ്ടതിന്റെ പ്രാധാന്യം, ആത്മവിശ്വാസത്തോടെ ജോബ് ഇന്റർവ്യൂ നേരിടുന്ന രീതികൾ തുടങ്ങിയ വിഷയങ്ങളിലായിരുന്നു പരിശീലനം.
സാമൂഹ്യ നീതി വകുപ്പിന്റെ വെബ്സൈറ്റ് മുഖേന മുൻകൂട്ടി രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികളാണ് പ്രധാനമായും തൊഴിൽമേളയിൽ പങ്കെടുത്തത്. രജിസ്റ്റർ ചെയ്യാൻ കഴിയാത്തവർക്ക് സ്പോട്ട് രജിസ്ട്രേഷൻ സൗകര്യവും ഒരുക്കിയിരുന്നു.
നോളജ് ഇക്കോണമി മിഷൻ ഡയറക്ടർ ഡോ. പി. എസ്. ശ്രീകല, സാമൂഹ്യ നീതി വകുപ്പ് ഡയറക്ടർ ഡോ. മിഥുൻ പ്രേംരാജ്, ഭിന്നശേഷി കമ്മീഷണർ ഡോ. പി. ടി. ബാബുരാജ്, ഭിന്നശേഷി ക്ഷേമ കോർപറേഷൻ ചെയർപേഴ്സൺ അഡ്വ. എം. വി. ജയ ഡാളി, മാനേജിംഗ് ഡയറക്ടർ കെ. മൊയ്തീൻ കുട്ടി, കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. ഉമ ജ്യോതി ഉൾപ്പെടെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പ്രതിനിധികളും പരിപാടിയിൽ പങ്കെടുത്തു.

Related post

പ്രിയദര്‍ശിനി പദ്ധതി സര്‍ക്കാരിന് തുടരാം; 60 കഴിഞ്ഞ പുരുഷന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും സൗജന്യ യാത്ര അനുവദിക്കണമെന്ന ആവശ്യം ശക്തം

Time to time News

ഒരു ഡങ്കിപ്പനി മരണം കൂടി;ചികിത്സയിലായിരുന്ന അങ്കണവാടി ജീവനക്കാരി മരിച്ചു

Time to time News

അടിവസ്ത്രത്തിൽ ഒളിപ്പിച്ചത് ലക്ഷങ്ങളുടെ എംഡിഎംഎ; ബസ് കയറാൻ കാത്തുനിൽക്കുന്നതിനിടെ യുവാവും യുവതിയും അറസ്റ്റിൽ

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."