Image default
Uncategorized

ശരീരഭാരം കുറയ്ക്കാൻ യൂട്യൂബില്‍ കണ്ട മരുന്ന് കഴിച്ചു; പിന്നാലെ ഛര്‍ദ്ദിയും വയറിളക്കവും; 19കാരിക്ക് ദാരുണാന്ത്യം

0:00

ശരീരഭാരം കുറയ്ക്കാൻ യൂട്യൂബില്‍ കണ്ട മരുന്ന് കഴിച്ചു; പിന്നാലെ ഛര്‍ദ്ദിയും വയറിളക്കവും; 19കാരിക്ക് ദാരുണാന്ത്യം

മധുര: ശരീരഭാരം കുറയ്ക്കാന്‍ യുട്യൂബ് വിഡിയോയില്‍ കണ്ട മരുന്ന് കഴിച്ച യുവതി മരിച്ചു. തമിഴ്‌നാട്ടിലെ മധുരയിലാണ് സംഭവം. മീനമ്പല്‍പുരത്തെ കലയരസി എന്ന വിദ്യാര്‍ഥിനിയാണ് ശരീരഭാരം കുറയ്ക്കാന്‍ വെങ്ങാരം (ബോറാക്‌സ്) വാങ്ങികഴിച്ചത്. ജനുവരി 16നാണ് യുട്യൂബ് വിഡിയോ കണ്ട് വിദ്യാര്‍ഥിനി മരുന്നുകടയില്‍നിന്നും വെങ്ങാരം വാങ്ങിയത്. പിറ്റേന്ന് രാവിലെ ഇത് കഴിച്ചതിനെ തുടര്‍ന്ന് കടുത്ത ഛര്‍ദ്ദിയും വയറിളക്കവും ഉണ്ടായി.

തുടര്‍ന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. എന്നാല്‍ വൈകിട്ടോടെ ആരോഗ്യനില മോശമാവുകയായിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല. യുവതിയുടെ പിതാവിന്റെ പരാതിയില്‍ പോലിസ് കേസെടുത്തു.

Related post

വള്ളുവനാട് ജില്ല രൂപീകരിക്കണം: മുഹമ്മദ് മുഹ്‌സിൻ എംഎൽഎ

Time to time News

പ്രിയദര്‍ശിനി പദ്ധതി സര്‍ക്കാരിന് തുടരാം; 60 കഴിഞ്ഞ പുരുഷന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും സൗജന്യ യാത്ര അനുവദിക്കണമെന്ന ആവശ്യം ശക്തം

Time to time News

ഒരു ഡങ്കിപ്പനി മരണം കൂടി;ചികിത്സയിലായിരുന്ന അങ്കണവാടി ജീവനക്കാരി മരിച്ചു

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."