Image default
Uncategorized

ആർഎസ്എസ് നിയന്ത്രണത്തിലുള്ള സ്കൂൾ ഹോസ്റ്റലിൽ അവസാനിച്ച രുദ്രയുടെ 16 വയസ്സ്; നാടിന്റെ കണ്ണീരോടെ വിടവാങ്ങൽ

0:00

ആർഎസ്എസ് നിയന്ത്രണത്തിലുള്ള സ്കൂൾ ഹോസ്റ്റലിൽ അവസാനിച്ച രുദ്രയുടെ 16 വയസ്സ്; നാടിന്റെ കണ്ണീരോടെ വിടവാങ്ങൽ

പാലക്കാട്: സ്കൂൾ ഹോസ്റ്റലിൽ ജീവിതം അവസാനിപ്പിച്ച 16 കാരിയായ രുദ്ര രാജേഷിന്റെ മൃതദേഹം തൃശൂരിലെ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ ഒറ്റപ്പാലം വരോട് അത്താണിയിലെ സ്വന്തം വീട്ടിലെത്തിച്ചു. മകളെ അവസാനമായി ഒരുനോട്ടം കാണാൻ വീട്ടിലേക്ക് ആളുകൾ ഒഴുകിയെത്തി.
വീട്ടിലും പരിസരത്തും വേദനയുടെ നിശ്ശബ്ദതയായിരുന്നു. രുദ്രയുടെ അച്ഛനും അമ്മയും സഹോദരനും ഇടയ്ക്കിടെ പൊട്ടിക്കരഞ്ഞു; ചില നിമിഷങ്ങൾ വിതുമ്പലായി. വാക്കുകളില്ലാതെ നാട് അവൾക്ക് യാത്രാമൊഴി നൽകി.
രുദ്രയുടെ മരണത്തിന്റെ കാരണങ്ങളെച്ചൊല്ലി നാട് ഇന്നും തർക്കത്തിലായിരിക്കുമ്പോഴും, ഒരു തർക്കത്തിനുമില്ലാതെ അവൾ വൈകിട്ട് അഞ്ചുമണിക്ക് ഐവർമഠത്തിൽ അന്ത്യവിശ്രമം തേടും. അവൾ ഇനി കുടുംബത്തിന്റെ ഹൃദയത്തിൽ ഒരിക്കലും മായാത്ത വിങ്ങലായ ഓർമ്മയായി മാത്രം ശേഷിക്കും.
കഴിഞ്ഞ ബുധനാഴ്ചയാണ് ആർഎസ്എസ് നേതൃത്വത്തിലുള്ള കല്ലക്കാട് വ്യാസവിദ്യാപീഠം സീനിയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയായ രുദ്ര രാജേഷിനെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്കൂളിലെ സീനിയർ വിദ്യാർഥികളുടെ റാഗിങ്ങാണ് മകളുടെ മരണത്തിന് കാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം.
സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

Related post

സ്ത്രീകള്‍ക്കെതിരായ വിദ്വേഷ പോസ്റ്റ്; സംഘപരിവാര്‍ അനുകൂല യുക്തിവാദി നേതാവ് ആരിഫ് ഹുസൈനെതിരേ കേസ്

Time to time News

അട്ടപ്പാടി ഇരട്ടക്കൊലപാതകം: ഭാര്യയെയും മകളെയും കൊലപ്പെടുത്തി ഭവാനിപ്പുഴയിലെറിഞ്ഞു; ബംഗാൾ സ്വദേശിക്കായി തിരച്ചിൽ

Time to time News

ചിറ്റൂർ മുൻ എംഎൽഎ കെ. അച്യുതൻ നിര്യാതനായി

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."