Image default
Uncategorized

പത്തനംതിട്ട ജില്ലാ കളക്ടറുടെ വാഹനം അപകടത്തിൽപ്പെട്ടു; കളക്ടർ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്ക്

0:00

പത്തനംതിട്ട ജില്ലാ കളക്ടറുടെ വാഹനം അപകടത്തിൽപ്പെട്ടു; കളക്ടർ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്ക്

പത്തനംതിട്ട: പത്തനംതിട്ട ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണൻ സഞ്ചരിച്ചിരുന്ന ഔദ്യോഗിക വാഹനം അപകടത്തിൽപ്പെട്ടു. കോന്നി മാമൂടിന് സമീപത്ത് വെച്ചാണ് മറ്റൊരു കാറുമായി കൂട്ടിയിടിച്ച് കളക്ടറുടെ വാഹനം നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞത്.
അപകടത്തിൽ ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണൻ, ഡ്രൈവർ കുഞ്ഞുമോൻ, ഗൺമാൻ മനോജ് എന്നിവർക്ക് പരിക്കേറ്റു. ഇവരെ ഉടൻ തന്നെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കുകൾ ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്.
അപകടത്തിന്റെ കാരണം സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related post

കടപ്പാറ ഭൂമി പ്രശ്നം: അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മന്ത്രിമാരെ കണ്ടു

Time to time News

തെരുവുനായ കടിച്ചുപൊട്ടിച്ച ചെരിപ്പ്; ഉപഭോക്താവിന് 5000 രൂപ നഷ്ടപരിഹാരവും പുതിയ ചെരിപ്പും നൽകാൻ നിർദേശം

Time to time News

പോക്സോ കേസ്: രണ്ട് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ പ്രതിയെ നിരപരാധിയെന്ന് കണ്ട് കോടതി വെറുതെവിട്ടു

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."