Image default
Uncategorized

മൂന്ന് ലക്ഷം രൂപ കൈക്കൂലി സ്വീകരിക്കുന്നതിനിടെ ജിഎസ്‌ടി ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിൽ

0:00

മൂന്ന് ലക്ഷം രൂപ കൈക്കൂലി സ്വീകരിക്കുന്നതിനിടെ ജിഎസ്‌ടി ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിൽ

പാലക്കാട്: മൂന്ന് ലക്ഷം രൂപ കൈക്കൂലി സ്വീകരിക്കുന്നതിനിടെയാണ് ജിഎസ്‌ടി എൻഫോഴ്‌സ്‌മെന്റ് ഇൻസ്‌പെക്ടർ വിജിലൻസ് സംഘത്തിന്റെ പിടിയിലായത്. പാലക്കാട് പുതുശ്ശേരി ജവഹർ നഗറിൽ താമസിക്കുന്ന കെ. സുമനെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. കസബ പൊലീസ് സ്റ്റേഷൻ പരിധിയിലെ കുരുടിക്കാട് വെച്ചാണ് നടപടി.
ചരക്ക് വാഹനങ്ങളിൽ നിന്നു സ്ഥിരമായി കൈക്കൂലി വാങ്ങുന്നതായി ഇയാളിനെതിരെ വിജിലൻസിന് നേരത്തെ പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് കൈക്കൂലി ഇടപാടിനിടെ സുമനെ പിടികൂടാനായത്.
ഇയാളെ വിജിലൻസ് ഓഫീസിൽ എത്തിച്ച് ചോദ്യം ചെയ്യുകയാണ്. സംഭവത്തിൽ തുടർനടപടികൾ പുരോഗമിക്കുകയാണെന്ന് വിജിലൻസ് വൃത്തങ്ങൾ അറിയിച്ചു.

Related post

നെയ്യാറ്റിന്‍കരയില്‍ യുവതിയെ ഭര്‍ത്താവ് കുത്തിക്കൊന്നു; പ്രതി കസ്റ്റഡിയില്‍

Time to time News

കണ്ണൂരിൽ അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി മകൻ

Time to time News

പാലക്കാട് സ്വദേശി അൽഐനിൽ നിര്യാതനായി

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."