Image default
Uncategorized

ശമ്പള നിഷേധം: സമര പ്രഖ്യാപന കൺവെൻഷൻ ബുധനാഴ്ച

0:00

ശമ്പള നിഷേധം: സമര പ്രഖ്യാപന കൺവെൻഷൻ ബുധനാഴ്ച

തിരുവനന്തപുരം: മാധ്യമം, മംഗളം ഉൾപ്പെടെയുള്ള മാധ്യമ സ്ഥാപനങ്ങളിൽ ശമ്പള നിഷേധവും തൊഴിലാളി വിരുദ്ധ നടപടികളും തുടരുന്നുവെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ സംയുക്ത ട്രേഡ് യൂണിയനുകളുടെ സമര പ്രഖ്യാപന കൺവെൻഷൻ ബുധനാഴ്ച (ജനുവരി 28) രാവിലെ 10ന് കോഴിക്കോട് സ്നേഹാഞ്ജലി ഓഡിറ്റോറിയത്തിൽ നടക്കും.
മാസങ്ങളായി തുടരുന്ന ശമ്പള കുടിശ്ശികയിൽ പ്രതിഷേധിച്ച് തൊഴിലാളികൾ നടത്തിവരുന്ന സമരങ്ങൾക്ക് നേരെ മാനേജ്മെൻ്റുകൾ നിഷേധാത്മക സമീപനം തുടരുന്ന സാഹചര്യത്തിലാണ് കൺവെൻഷൻ സംഘടിപ്പിക്കുന്നത്. കേരള പത്രപ്രവർത്തക യൂണിയനും കേരള ന്യൂസ് പേപ്പർ എംപ്ലോയീസ് ഫെഡറേഷനും ചേർന്ന് സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കൺവെൻഷനിൽ തുടർ വർഗ–ബഹുജന സമര പരിപാടികൾ പ്രഖ്യാപിക്കുമെന്ന് സംഘാടകർ അറിയിച്ചു.
സിഐടിയു അഖിലേന്ത്യ ജനറൽ സെക്രട്ടറി എളമരം കരീം കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ അധ്യക്ഷത വഹിക്കും. എച്ച്എംഎസ് മുൻ അഖിലേന്ത്യ പ്രസിഡന്റ് അഡ്വ. തമ്പാൻ തോമസ്, എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ, സിഐടിയു ദേശീയ സെക്രട്ടറി കെ.എൻ. ഗോപിനാഥ്, ഐഎൻടിയുസി ദേശീയ സെക്രട്ടറി പദ്മനാഭൻ, എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് അഡ്വ. റഹ്മത്തുള്ള, എച്ച്എംഎസ് സംസ്ഥാന സെക്രട്ടറി ടോമി മാത്യു, കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റ് കെ.പി. റജി, ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ, കേരള ന്യൂസ് പേപ്പർ എംപ്ലോയീസ് ഫെഡറേഷൻ പ്രസിഡന്റ് വി.എസ്. ജോൺസൺ, ജനറൽ സെക്രട്ടറി ജയ്സൺ മാത്യു എന്നിവർ കൺവെൻഷനിൽ സംസാരിക്കും.

Related post

റെയിൽവേ പാലക്കാട് ഡിവിഷൻ വിഭജനം: കേരളത്തോടുള്ള കേന്ദ്ര സർക്കാർ അവഗണനക്കെതിരെ പ്രതിഷേധ ധർണ്ണ സംഘടിപ്പിക്കും – ജോൺസൺ കണ്ടച്ചിറ

Time to time News

ഒറ്റപ്പാലത്ത് പുലർച്ചെ ലോറിയുമായി കൂട്ടിയിടിച്ച് സിവിൽ ഡിഫൻസ് ഡെപ്യൂട്ടി പോസ്റ്റ് വാർഡന് ദാരുണാന്ത്യം

Time to time News

സ്ത്രീകള്‍ക്കെതിരായ വിദ്വേഷ പോസ്റ്റ്; സംഘപരിവാര്‍ അനുകൂല യുക്തിവാദി നേതാവ് ആരിഫ് ഹുസൈനെതിരേ കേസ്

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."