Image default
Uncategorized

എൻഐഎ റെയ്ഡ് രാഷ്ട്രീയ പ്രേരിതം; പാർട്ടിയെ തകർക്കാനാകില്ല – എസ്‌ഡിപിഐ

0:00

എൻഐഎ റെയ്ഡ് രാഷ്ട്രീയ പ്രേരിതം; പാർട്ടിയെ തകർക്കാനാകില്ല – എസ്‌ഡിപിഐ

പട്ടാമ്പി:
പാർട്ടിയുടെ ജില്ലാ നേതൃത്വങ്ങളുടെ വീടുകളിൽ ഇന്ന് എൻഐഎ നടത്തിയ റെയ്ഡ് തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്നും, കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് പാർട്ടിയെ തകർക്കാമെന്ന് കരുതേണ്ടതില്ലെന്നും എസ്‌ഡിപിഐ ജില്ലാ പ്രസിഡന്റ് ഷെഹീർ ചാലിപ്പുറം പറഞ്ഞു.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലയിൽ എസ്‌ഡിപിഐ കൈവരിച്ച മുന്നേറ്റവും, വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ പാർട്ടിക്ക് ലഭിക്കുന്ന ജനപിന്തുണയും തടയാനുള്ള രാഷ്ട്രീയ നീക്കങ്ങളുടെ ഭാഗമായാണ് കേന്ദ്ര സർക്കാരിന്റെ നിർദ്ദേശപ്രകാരം അന്വേഷണ ഏജൻസികളെ രംഗത്തിറക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
അന്വേഷണ ഏജൻസികളെ ഉപയോഗപ്പെടുത്തി പാർട്ടിയെ ദുർബലപ്പെടുത്താനാകില്ലെന്ന കാര്യം കഴിഞ്ഞ കാല അനുഭവങ്ങൾ തന്നെ തെളിയിച്ചിട്ടുണ്ടെന്നും, റെയ്ഡും ഭീഷണിയും കൊണ്ട് പാർട്ടിയെയും പ്രവർത്തകരെയും ഭയപ്പെടുത്താൻ സാധിക്കില്ലെന്നും ഷെഹീർ ചാലിപ്പുറം വ്യക്തമാക്കി.
ഇത്തരം നടപടികൾ എസ്‌ഡിപിഐയെ കൂടുതൽ കരുത്തരാക്കുക മാത്രമേ ചെയ്യുകയുള്ളുവെന്നും, പാർട്ടിയും പ്രവർത്തകരും അനുഭാവികളും മുൻപത്തേക്കാൾ ശക്തിയായി ജനകീയ പോരാട്ടങ്ങളിൽ മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.

Related post

വയനാട് സ്വദേശിനിയായ പെൺസുഹൃത്ത് ആത്മഹത്യ ചെയ്തതിനു പിന്നാലെ; യുവതിയുടെ മൃതദേഹം കണ്ട പൊലീസ് ഉദ്യോഗസ്ഥൻ ജീവനൊടുക്കി

Time to time News

വാളയാർ ആൾക്കൂട്ടകൊല: എട്ട് പ്രതികള്‍ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് കോടതി

Time to time News

ആർടിഐയെ ദുർബലപ്പെടുത്തുന്ന സമീപനം; സാമ്പത്തിക സർവേയ്‌ക്കെതിരെ പി സന്തോഷ് കുമാർ എംപി പ്രധാനമന്ത്രിക്ക് കത്ത്

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."