Image default
Uncategorized

കുമ്പള ടോൾ ഗേറ്റിലെ പോലീസ് നടപടി: പ്രതിഷേധം ശക്തമാകുന്നു

0:00

കുമ്പള ടോൾ ഗേറ്റിലെ പോലീസ് നടപടി: പ്രതിഷേധം ശക്തമാകുന്നു

കാസർകോട് :കുമ്പള കുമ്പള ടോൾ ഗേറ്റിൽ ടോൾ നൽകുന്നതിനെതിരെ പ്രതിഷേധത്തിന്റെ ഭാഗമായി വിസമ്മതിച്ച ഒരു സാധാരണ പൗരനോട് പോലീസ് കൈക്കൊണ്ട നടപടി വ്യാപക പ്രതിഷേധങ്ങൾക്ക് ഇടയാക്കുന്നു. ഭാര്യയും പിഞ്ചുകുഞ്ഞും കാറിൽ ഇരിക്കെയായിരുന്നു ഇയാളെ പോലീസ് ബലമായി വലിച്ചിറക്കിയതെന്നും, സ്ത്രീയും കുഞ്ഞും വാഹനത്തിനുള്ളിൽ തന്നെ ഉണ്ടായിരിക്കെ പോലീസ് വാഹനം പിടിച്ചെടുത്തതെന്നും ആരോപണമുണ്ട്.
ഇത് അതിക്രൂരവും അപമാനകരവും ഫാസിസ്റ്റ് സ്വഭാവമുള്ളതുമായ പോലീസ് അതിക്രമമാണെന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് ഹനീഫ് പടിഞ്ഞാർ പറഞ്ഞു. നിയമസംരക്ഷണം എന്ന പേരിൽ സ്ത്രീയുടെയും പിഞ്ചുകുഞ്ഞിന്റെയും സുരക്ഷയെ പൂർണമായും അവഗണിച്ച ഈ നടപടി, പോലീസ് സേന ജനങ്ങളിൽ നിന്ന് എത്രത്തോളം അകന്നുപോയിരിക്കുകയാണ് എന്നതിന്റെ ഭീകര ഉദാഹരണമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഒരു ജനാധിപത്യ രാജ്യത്ത്, പ്രത്യേകിച്ച് കുട്ടികൾ ഉൾപ്പെട്ട സാഹചര്യത്തിൽ, ഇത്തരമൊരു നടപടി അധികാര ദുരുപയോഗത്തിന്റെയും മനുഷ്യാവകാശ ലംഘനത്തിന്റെയും ഭാഗമാണെന്ന് കോൺഗ്രസ് നേതൃത്വം ചൂണ്ടിക്കാട്ടി. ജനങ്ങളെ സംരക്ഷിക്കേണ്ട പോലീസ് സേന, ഭരണകൂടത്തിന്റെ താൽപര്യം മാത്രം കാക്കുന്ന ഭീഷണിസേനയായി മാറുന്ന പ്രവണത ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നും പ്രസ്താവനയിൽ പറഞ്ഞു.
സംഭവത്തിൽ ഉത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥരെ ഉടൻ സസ്‌പെൻഡ് ചെയ്യുകയും, അവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ട കോൺഗ്രസ്, വിഷയത്തിൽ സർക്കാർ അടിയന്തിരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടു.

Related post

റെയിൽവേ പാലക്കാട് ഡിവിഷൻ വിഭജനം: കേരളത്തോടുള്ള കേന്ദ്ര സർക്കാർ അവഗണനക്കെതിരെ പ്രതിഷേധ ധർണ്ണ സംഘടിപ്പിക്കും – ജോൺസൺ കണ്ടച്ചിറ

Time to time News

ഒറ്റപ്പാലത്ത് പുലർച്ചെ ലോറിയുമായി കൂട്ടിയിടിച്ച് സിവിൽ ഡിഫൻസ് ഡെപ്യൂട്ടി പോസ്റ്റ് വാർഡന് ദാരുണാന്ത്യം

Time to time News

സ്ത്രീകള്‍ക്കെതിരായ വിദ്വേഷ പോസ്റ്റ്; സംഘപരിവാര്‍ അനുകൂല യുക്തിവാദി നേതാവ് ആരിഫ് ഹുസൈനെതിരേ കേസ്

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."