കോട്ടയത്ത് ലോഡ്ജ് മുറിയിൽ യുവതിയും യുവാവും മരിച്ച നിലയിൽ

കോട്ടയം: കോട്ടയത്ത് ലോഡ്ജ് മുറിയിൽ യുവതിയെയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തി. ശാസ്ത്രി റോഡിലെ ഒരു ലോഡ്ജിലാണ് വെള്ളിയാഴ്ച രാത്രി ഇരുവരെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
കോട്ടയം മര്യാത്തുരുത്ത് കൈതാരം ഹൗസിൽ ആസിയ തസ്നീം (19), പുതുപ്പള്ളി പനംതാനത്ത് ഹൗസിൽ നന്ദകുമാർ (23) എന്നിവരാണ് മരിച്ചത്. ഒരേ ഫാനിൽ തൂങ്ങി മരിച്ച നിലയിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.
വ്യാഴാഴ്ച വൈകിട്ട് അഞ്ചോടെയാണ് ഇരുവരും ലോഡ്ജിൽ മുറിയെടുത്തത്. വെള്ളിയാഴ്ച വൈകിട്ടും മുറിയിൽ നിന്ന് പുറത്തിറങ്ങാത്തതിനെ തുടർന്ന് ലോഡ്ജ് ജീവനക്കാർ രാത്രി എട്ട് മണിയോടെ കോട്ടയം വെസ്റ്റ് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ എം.ജെ. അരുണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അഗ്‌നിരക്ഷാ സേനയുടെ സഹായത്തോടെ മുറി തുറന്നപ്പോഴാണ് ഇരുവരെയും തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
ശനിയാഴ്ച രാവിലെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

