0:00
വാളയാർ ഡാമിൽ കുളിക്കാനിറങ്ങിയ കോളേജ് വിദ്യാർത്ഥി മുങ്ങി മരിച്ചു

പാലക്കാട്: വാളയാർ ഡാമിൽ കുളിക്കാനിറങ്ങിയ കോളേജ് വിദ്യാർത്ഥി മുങ്ങിമരിച്ചു. തിരുപ്പൂർ ഗംഗ നഗർ സ്വദേശിയായ ഇളങ്കോ (18) ആണ് മരിച്ചത്.
കോയമ്പത്തൂരിലെ സ്വകാര്യ പോളിടെക്‌നിക് കോളേജിലെ രണ്ടാംവർഷ വിദ്യാർത്ഥിയാണ് ഇളങ്കോ.
ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. സുഹൃത്തുക്കളോടൊപ്പം ഡാമിൽ കുളിക്കാനിറങ്ങിയ ഇളങ്കോ അപ്രതീക്ഷിതമായി ആഴത്തിലേക്ക് അകപ്പെടുകയായിരുന്നു. രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തെ തുടർന്ന് പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

