വംശീയ ആൾക്കൂട്ടക്കൊലകൾക്ക് നിയമമില്ലാതെ നീതിയില്ല; രാം നാരായണന്റെ കുടുംബത്തിന് നീതി തേടി പാലക്കാട്ട് പ്രതിരോധ സംഗമം

പാലക്കാട്: വാളയാറിൽ സംഘപരിവാർ വംശീയ ആക്രമണത്തിൽ കൊല്ലപ്പെട്ട ഛത്തീസ്ഗഢ് സ്വദേശി രാം നാരായണന്റെ കുടുംബത്തിന് നീതി ഉറപ്പാക്കണമെന്നും, വംശീയ ആൾക്കൂട്ടക്കൊലകൾ തടയാൻ കേരളത്തിൽ കർശന നിയമനിർമാണം നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് പാലക്കാട്ട് വൻ പ്രതിരോധ സംഗമം നടന്നു. ജസ്റ്റിസ് ഫോർ രാം നാരായൺ ആക്ഷൻ കൗൺസിൽ നേതൃത്വത്തിൽ സംഘടിപ്പിച്ച സാഹോദര്യ റാലിയും പൊതുസംഗമവും നഗരത്തിൽ വലിയ ജനശ്രദ്ധ ആകർഷിച്ചു.
ആൾക്കൂട്ട അക്രമങ്ങൾ തടയുന്നതിന് തഹ്സീൻ പൂനവാല കേസിൽ സുപ്രീം കോടതി പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ കർശനമായി നടപ്പാക്കണമെന്നും, അതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് പ്രത്യേക നിയമം കൊണ്ടുവരണമെന്നും സംഗമം സർക്കാരിനോട് ആവശ്യപ്പെട്ടു.
കഞ്ചിക്കോട് കിംഫ്രയിൽ ജോലി തേടിയെത്തിയ 31-കാരനായ രാം നാരായൺ ഭയ്യ, പരിചയമില്ലാത്ത സ്ഥലമായതിനാൽ വഴിതെറ്റി വാളയാറിലെ അട്ടപ്പള്ളത്ത് എത്തിയപ്പോഴാണ് ആക്രമിക്കപ്പെട്ടത്. നേരിയ മാനസിക അസ്വസ്ഥത പ്രകടിപ്പിച്ചിരുന്ന രാം നാരായണിനെ ‘കള്ളൻ’ എന്ന് ആരോപിച്ചും ‘ബംഗ്ലാദേശിയാണോ’ എന്ന ചോദ്യം ഉന്നയിച്ചും ബിജെപി–ആർഎസ്എസ് പ്രവർത്തകരടങ്ങുന്ന സംഘം മണിക്കൂറുകളോളം തടഞ്ഞുവെച്ച് ക്രൂരമായി വിചാരണ ചെയ്യുകയും മർദിക്കുകയുമായിരുന്നു. ആക്രമണത്തെ തുടർന്ന് ഒന്നര മണിക്കൂറിലധികം രക്തം വാർന്ന് റോഡിൽ കിടന്ന രാം നാരായണിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ പങ്കാളികളായ മുഴുവൻ പ്രതികളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും, കൊല്ലപ്പെട്ട രാം നാരായണന്റെ കുടുംബത്തിന് സർക്കാർ പ്രഖ്യാപിച്ച 30 ലക്ഷം രൂപയുടെ അടിയന്തര സഹായം വൈകാതെ അനുവദിക്കണമെന്നും സംഗമം ആവശ്യപ്പെട്ടു. കൂടാതെ, ഇത്തരം ആൾക്കൂട്ട അക്രമങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ ശക്തമായ നിയമസംരക്ഷണം ഉറപ്പാക്കണമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.
മുനിസിപ്പൽ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നാരംഭിച്ച റാലി സ്റ്റേഡിയം സ്റ്റാൻഡ് പരിസരത്തുള്ള രാം നാരായൺ ഭാഗേൽ നഗറിൽ സമാപിച്ചു. ആക്ഷൻ കൗൺസിൽ ജനറൽ കൺവീനർ അഡ്വ. കെ.എ.എസ്. നിസാർ അധ്യക്ഷത വഹിച്ച പൊതുസംഗമത്തിൽ രാം നാരായണന്റെ സഹോദരൻ ശശികാന്ത് ഭാഗേൽ മുഖ്യാതിഥിയായി.കാട്: വാളയാറിൽ സംഘപരിവാർ വംശീയ ആക്രമണത്തിൽ കൊല്ലപ്പെട്ട ഛത്തീസ്ഗഢ് സ്വദേശി രാം നാരായണന്റെ കുടുംബത്തിന് നീതി ഉറപ്പാക്കണമെന്നും, വംശീയ ആൾക്കൂട്ടക്കൊലകൾ തടയാൻ കേരളത്തിൽ കർശന നിയമനിർമാണം നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് പാലക്കാട്ട് വൻ പ്രതിരോധ സംഗമം നടന്നു. ജസ്റ്റിസ് ഫോർ രാം നാരായൺ ആക്ഷൻ കൗൺസിൽ നേതൃത്വത്തിൽ സംഘടിപ്പിച്ച സാഹോദര്യ റാലിയും പൊതുസംഗമവും നഗരത്തിൽ വലിയ ജനശ്രദ്ധ ആകർഷിച്ചു.
ആൾക്കൂട്ട അക്രമങ്ങൾ തടയുന്നതിന് തഹ്സീൻ പൂനവാല കേസിൽ സുപ്രീം കോടതി പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ കർശനമായി നടപ്പാക്കണമെന്നും, അതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് പ്രത്യേക നിയമം കൊണ്ടുവരണമെന്നും സംഗമം സർക്കാരിനോട് ആവശ്യപ്പെട്ടു.
കഞ്ചിക്കോട് കിംഫ്രയിൽ ജോലി തേടിയെത്തിയ 31-കാരനായ രാം നാരായൺ ഭയ്യ, പരിചയമില്ലാത്ത സ്ഥലമായതിനാൽ വഴിതെറ്റി വാളയാറിലെ അട്ടപ്പള്ളത്ത് എത്തിയപ്പോഴാണ് ആക്രമിക്കപ്പെട്ടത്. നേരിയ മാനസിക അസ്വസ്ഥത പ്രകടിപ്പിച്ചിരുന്ന രാം നാരായണിനെ ‘കള്ളൻ’ എന്ന് ആരോപിച്ചും ‘ബംഗ്ലാദേശിയാണോ’ എന്ന ചോദ്യം ഉന്നയിച്ചും ബിജെപി–ആർഎസ്എസ് പ്രവർത്തകരടങ്ങുന്ന സംഘം മണിക്കൂറുകളോളം തടഞ്ഞുവെച്ച് ക്രൂരമായി വിചാരണ ചെയ്യുകയും മർദിക്കുകയുമായിരുന്നു. ആക്രമണത്തെ തുടർന്ന് ഒന്നര മണിക്കൂറിലധികം രക്തം വാർന്ന് റോഡിൽ കിടന്ന രാം നാരായണിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ പങ്കാളികളായ മുഴുവൻ പ്രതികളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും, കൊല്ലപ്പെട്ട രാം നാരായണന്റെ കുടുംബത്തിന് സർക്കാർ പ്രഖ്യാപിച്ച 30 ലക്ഷം രൂപയുടെ അടിയന്തര സഹായം വൈകാതെ അനുവദിക്കണമെന്നും സംഗമം ആവശ്യപ്പെട്ടു. കൂടാതെ, ഇത്തരം ആൾക്കൂട്ട അക്രമങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ ശക്തമായ നിയമസംരക്ഷണം ഉറപ്പാക്കണമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.
മുനിസിപ്പൽ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നാരംഭിച്ച റാലി സ്റ്റേഡിയം സ്റ്റാൻഡ് പരിസരത്തുള്ള രാം നാരായൺ ഭാഗേൽ നഗറിൽ സമാപിച്ചു. ആക്ഷൻ കൗൺസിൽ ജനറൽ കൺവീനർ അഡ്വ. കെ.എ.എസ്. നിസാർ അധ്യക്ഷത വഹിച്ച പൊതുസംഗമത്തിൽ രാം നാരായണന്റെ സഹോദരൻ ശശികാന്ത് ഭാഗേൽ മുഖ്യാതിഥിയായി.

എസ് ഡി ടി യു സംസ്ഥാന പ്രസിഡണ്ടും പ്രമുഖ മനുഷ്യാവകാശ പ്രവർത്തകൻ ഗ്രോ വാസു സംഗമം ഉദ്ഘാടനം ചെയ്തു. ആക്ഷൻ കൗൺസിൽ കേരള ചെയർമാൻ കെ. ശിവരാമൻ മുഖ്യപ്രഭാഷണം നടത്തി. എസ്.ഡി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഉസ്മാൻ, വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി സുരേന്ദ്രൻ കരിപ്പുഴ, അഡ്വ. പി.എ. പൗരൻ ,കെ കാർത്തികേയൻ, വിളയോടി ശിവൻകുട്ടി, കെ വാസുദേവൻ ,സക്കീർ ഹുസൈൻ ,ഉൾപ്പെടെ വിവിധ രാഷ്ട്രീയ–സാമൂഹിക നേതാക്കൾ സംഗമത്തിൽ സംസാരിച്ചു.