Image default
Uncategorized

കോഴിക്കോട് ടൗൺ സ്റ്റേഷൻ എസ്‌ഐക്ക് കുത്തേറ്റു; പ്രതി പിടിയിൽ

0:00

കോഴിക്കോട് ടൗൺ സ്റ്റേഷൻ എസ്‌ഐക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കോഴിക്കോട്: കോഴിക്കോട് ടൗൺ സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐക്ക് കുത്തേറ്റു. എസ്‌ഐ ഷാഫിക്കാണ് കുത്തേറ്റത്. സ്റ്റേഷനു പുറത്തുള്ള ഹോട്ടലിൽ ചായ കുടിക്കാനായി എത്തിയപ്പോഴായിരുന്നു ആക്രമണം.
സംഭവവുമായി ബന്ധപ്പെട്ട് വെസ്റ്റ് ഹിൽ സ്വദേശിയായ പ്രമോദിനെ പൊലീസ് പിടികൂടി. പരിക്കേറ്റ എസ്‌ഐയെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എസ്‌ഐയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.
കോഴിക്കോട് ടൗൺ പൊലീസ് സ്റ്റേഷൻ മുൻവശത്തുള്ള ഹോട്ടലിലാണ് സംഭവം. ഹോട്ടലിലെ സപ്ലൈയറും പ്രതിയായ പ്രമോദും തമ്മിൽ വാക്കുതർക്കമുണ്ടായതോടെയാണ് എസ്‌ഐ ഇടപെട്ടത്. വാക്കുതർക്കം രൂക്ഷമായപ്പോൾ ശബ്ദമുയർത്തി സംസാരിക്കരുതെന്ന് എസ്‌ഐ പ്രമോദിനോട് ആവശ്യപ്പെട്ടു. ഇതിനെ തുടർന്ന് പ്രതി എസ്‌ഐയോട് തട്ടിക്കയറുകയായിരുന്നു.
പ്രമോദിനെ പിടിച്ചുമാറ്റാൻ ശ്രമിച്ച ശേഷം എസ്‌ഐ പുറത്തേക്ക് ഇറങ്ങിയപ്പോൾ പ്രതി പിന്നിൽ നിന്നെത്തി കുത്തുകയായിരുന്നു. ഉടൻ തന്നെ എസ്‌ഐയെ ആശുപത്രിയിലെത്തിച്ചു. സംഭവത്തിന് ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ ചേർന്നാണ് പിടികൂടിയത്.
പൊലീസ് കസ്റ്റഡിയിലുള്ള പ്രമോദ് നിരവധി കേസുകളിൽ പ്രതിയാണെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ വിശദമായ അന്വേഷണം പൊലീസ് ആരംഭിച്ചിട്ടുണ്ട്.

Related post

സ്ത്രീകള്‍ക്കെതിരായ വിദ്വേഷ പോസ്റ്റ്; സംഘപരിവാര്‍ അനുകൂല യുക്തിവാദി നേതാവ് ആരിഫ് ഹുസൈനെതിരേ കേസ്

Time to time News

അട്ടപ്പാടി ഇരട്ടക്കൊലപാതകം: ഭാര്യയെയും മകളെയും കൊലപ്പെടുത്തി ഭവാനിപ്പുഴയിലെറിഞ്ഞു; ബംഗാൾ സ്വദേശിക്കായി തിരച്ചിൽ

Time to time News

ചിറ്റൂർ മുൻ എംഎൽഎ കെ. അച്യുതൻ നിര്യാതനായി

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."