Image default
Uncategorized

മഞ്ചേശ്വരം: കന്നുകാലികളെ ഇറക്കിയ തൊഴിലാളികൾക്ക് നേരെ സംഘപരിവാർ ആക്രമണം – നാല് പേർ അറസ്റ്റിൽ

0:00

മഞ്ചേശ്വരം: കന്നുകാലികളെ ഇറക്കിയ തൊഴിലാളികൾക്ക് നേരെ സംഘപരിവാർ ആക്രമണം – നാല് പേർ അറസ്റ്റിൽ

കാസർകോട്: മഞ്ചേശ്വരത്ത് ലോറിയിൽ നിന്നു കന്നുകാലികളെ ഇറക്കിക്കൊണ്ടിരിക്കെ ഇതര സംസ്ഥാന തൊഴിലാളികൾക്ക് നേരെ നടന്ന സംഘപരിവാർ ആക്രമണത്തിൽ നാല് പേർ അറസ്റ്റിൽ.
കുഞ്ചത്തൂരിലെ അനിൽകുമാർ (23), പെർമുദയിലെ ഭരത് രാജ് (19), ഇച്ചിലങ്കോട്ടെ ഭരത് (19), രക്ഷിത് (21) എന്നിവരെയാണ് മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്. അക്രമികളിലൊരാളുടെ മൊബൈൽ ഫോൺ സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയതോടെയാണ് പ്രതികളെ വേഗത്തിൽ തിരിച്ചറിയാൻ കഴിഞ്ഞത്.
ആറ് പേരടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. ഇതിൽ രണ്ട് പേർ ഇപ്പോഴും പിടിയിലായിട്ടില്ല. സംഘപരിവാർ ഉത്തരേന്ത്യൻ മോഡലിൽ നടത്തിയ ആക്രമണമെന്നാരോപിച്ച് സാമൂഹ്യമാധ്യമങ്ങളിൽ ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്.
ഇതര സംസ്ഥാനക്കാരായ രണ്ട് തൊഴിലാളികളെ ഇരുമ്പുവടി ഉപയോഗിച്ച് ആക്രമിച്ച് നരഹത്യയ്ക്ക് ശ്രമിച്ചെന്ന കേസിലാണ് അറസ്റ്റ്. ഉത്തർപ്രദേശ് സ്വദേശികളായും പാലക്കാട് താമസക്കാരുമായ ഫുർക്കാൻ (47), ദാവൂദ് (28) എന്നിവർക്കാണ് ആക്രമണത്തിൽ ഗുരുതര പരിക്കേറ്റത്. ഇന്ന് പുലർച്ചെയാണ് സംഭവം.
മഞ്ചേശ്വരം ഉദാവർ അണ്ടർപാസിന് സമീപം കന്നുകാലികളെ ലോറിയിൽ നിന്ന് ഇറക്കുന്നതിനിടെയാണ് ഓട്ടോറിക്ഷയിലും ബൈക്കുകളിലുമായി എത്തിയ സംഘം തൊഴിലാളികളെ ആക്രമിച്ചത്.
പരിക്കേറ്റവരെ **എ.കെ.എം. അഷ്റഫ് എംഎൽഎ ആശുപത്രിയിലെത്തി സന്ദർശിച്ചു. കന്നുകാലികളെ കൊണ്ടുപോകുന്നതിനും അനുബന്ധ പ്രവർത്തനങ്ങൾക്കും കേരളത്തിൽ നിയമപരമായ തടസ്സങ്ങളില്ലാത്ത സാഹചര്യത്തിൽ ഉത്തരേന്ത്യൻ സംഘപരിവാർ മാതൃകയിൽ നടത്തിയ ഈ ആക്രമണത്തിന്റെ വിവരം ജില്ലാ പൊലീസ് മേധാവിയുടെ ശ്രദ്ധയിൽപ്പെടുത്തിയതായി എംഎൽഎ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
സംഭവത്തിൽ ഉൾപ്പെട്ട മുഴുവൻ പ്രതികളെയും പിടികൂടണമെന്നും, ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകുമെന്നും എംഎൽഎ അറിയിച്ചു.

Related post

ആലത്തൂർ പാടൂരിന് സമീപം ലോറിക്കടിയിലേക്ക് സ്കൂട്ടർ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

Time to time News

കോഴിക്കോട് ടൗൺ സ്റ്റേഷൻ എസ്‌ഐക്ക് കുത്തേറ്റു; പ്രതി പിടിയിൽ

Time to time News

കാസര്‍കോട് മഞ്ചേശ്വരത്ത് കന്നുകാലി തൊഴിലാളികള്‍ക്ക് മര്‍ദനം; സംഘ്പരിവാര്‍ ആക്രമണമെന്ന് ആരോപണം

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."