Image default
Uncategorized

ഒമ്പതാം ക്ലാസ് വിദ്യാർഥിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

0:00

ഒമ്പതാം ക്ലാസ് വിദ്യാർഥിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട്: അകത്തേത്തറയിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കല്ലേക്കുളങ്ങര പണ്ടാരക്കളം ശ്രീദുർഗാനഗർ ശ്രീദർശനം വീട്ടിൽ വിജയന്റെ മകൻ ശ്രീനന്ദു (14)വിനെയാണ് കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയാണ് സംഭവം. മുറിയിൽ നിന്ന് ശ്രീനന്ദുവിന്റെ ശബ്ദമൊന്നും കേൾക്കാതിരുന്നതിനെ തുടർന്ന് സഹോദരി ദർശന അന്വേഷിച്ചപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. ഉടൻ അയൽവാസികളുടെ സഹായത്തോടെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ അറിയിച്ചു.
ഒലവക്കോട് റെയിൽവേ സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിയായിരുന്നു ശ്രീനന്ദു. സംഭവത്തിൽ ഹേമാംബിക നഗർ പോലീസ് കേസെടുത്തു. മരണത്തിൽ ദുരൂഹതയില്ലെന്നും കുട്ടി കഴിഞ്ഞ കുറച്ചു നാളുകളായി കടുത്ത മാനസിക സമ്മർദം അനുഭവിച്ചിരുന്നതായും പോലീസ് അറിയിച്ചു.
ഇന്ന് ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
അമ്മ: മീന
സഹോദരിമാർ: ദർശന, ശ്രീലേഖ

Related post

പരീക്ഷാ പേടി: കഞ്ചിക്കോട് പ്ലസ് ടു വിദ്യാർഥിനി ആത്മഹത്യ ചെയ്തു

Time to time News

വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച സുവിശേഷകൻ അറസ്റ്റിൽ

Time to time News

സംസ്ഥാനത്ത് പൊള്ളുന്ന ചൂട്! താപനില ഉയരുന്നു; നാളെ 8 ജില്ലകളിൽ യെല്ലോ അലേർട്ട്

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."