Image default
Uncategorized

കോളേജ് വിദ്യാര്‍ഥിനിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0:00

കോളേജ് വിദ്യാര്‍ഥിനിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട്: കൊയിലാണ്ടി പൊയില്‍കാവില്‍ വിദ്യാര്‍ഥിനിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പൊയില്‍കാവ് സ്വദേശി അനിയുടെ മകള്‍ ശ്രീനന്ദയാ(21)ണ് മരിച്ചത്. കൊയിലാണ്ടി ഗുരുദേവ കോളേജിലെ വിദ്യാര്‍ഥിനിയാണ് ശ്രീനന്ദ. മൃതദേഹത്തില്‍ മുറിപ്പാടുകള്‍ കണ്ടെത്തിയതോടെ പോലിസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രിയാണ് പെണ്‍കുട്ടിയെ വീടിനകത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത്. പ്രദേശത്തെ അമ്പലത്തിലെ ഉല്‍സവത്തില്‍ പങ്കെടുത്ത് മാതാപിതാക്കള്‍ തിരിച്ചെത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്.

മൃതദേഹത്തില്‍ നെറ്റിയിലും താടിയിലുമടക്കം മൂന്നു സെന്റിമീറ്റര്‍ ആഴത്തില്‍ മുറിവുകളുണ്ട്. ഇത് എങ്ങനെ സംഭവിച്ചു എന്നാണ് ദുരൂഹത ഉയര്‍ത്തുന്നത്. സ്‌കൂള്‍ യൂണിഫോമിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടത്. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണകാരണം വ്യക്തമാകൂവെന്നാണ് പോലിസ് പറയുന്നത്. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ പോലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related post

ആരോഗ്യമന്ത്രിക്കു നേരെയുണ്ടായത് ഒരുകൂട്ടം അക്രമികളുടെ വിളയാട്ടം; വ്യക്തമാകുന്നത് കോൺഗ്രസിന്റെ ഹീന രാഷ്ട്രീയം: മുഖ്യമന്ത്രി

Time to time News

ഭിന്നശേഷിക്കാരനെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി മര്‍ദിച്ചു; രണ്ടുപേര്‍ പിടിയില്‍

Time to time News

മോഷണക്കുറ്റം ആരോപിക്കപ്പെട്ടതിനെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവം; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."