Image default
Uncategorized

കരമനയിൽ ബൈക്ക് അപകടം; മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം

0:00

കരമനയിൽ ബൈക്ക് അപകടം; മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം

കരമന :തിരുവനന്തപുരം കരമനയിൽ ഇന്ന് പുലർച്ചെയുണ്ടായ ബൈക്ക് അപകടത്തിൽ മൂന്ന് പേർ മരിച്ചു. നെയ്യാറ്റിൻകര സ്വദേശികളായ പ്രണവ്, സജിൻ എന്നിവരും അതിഥിത്തൊഴിലാളിയായ റിതിക് എന്നിവരാണ് മരിച്ചത്. പുലർച്ചെ 1.30-ഓടെ കരമന ജംഗ്ഷന് സമീപമായിരുന്നു അപകടം.

ഹോട്ടൽ ജീവനക്കാരായ ഇവർ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. അമിതവേഗതയിലെത്തിയ ബൈക്ക് നിയന്ത്രണം വിട്ട് ഫൂട്ട്പാത്തിലെ കൈവരിയിൽ ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മൂവരും റോഡിലേക്ക് തെറിച്ചുവീണു. ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അപകടസമയത്ത് മൂന്ന് പേരും ഒരേ ബൈക്കിലായിരുന്നു യാത്ര ചെയ്തിരുന്നത്. നിയന്ത്രണം വിട്ട ബൈക്ക് സമീപത്ത് പാർക്ക് ചെയ്തിരുന്ന മറ്റ് രണ്ട് ബൈക്കുകളിലും തട്ടിയതായി ദൃക്‌സാക്ഷികൾ പറയുന്നു. മൃതദേഹങ്ങൾ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

Related post

തൃശ്ശൂർ മെഡിക്കൽ കോളേജിൽ റുമറ്റോളജി സേവനം പുനഃസ്ഥാപിക്കണം; വാതരോഗികളുടെ ജീവൻ വെച്ച് പരീക്ഷിക്കരുത്: സൈജോ കണ്ണനായ്ക്കൽ

Time to time News

സമസ്ത ജനറൽ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു

Time to time News

ധർമേന്ദ്ര പ്രധാൻ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം; പാർലമെന്റിലും വിഷയം ഉയർത്താൻ പ്രതിപക്ഷം

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."