Image default
Uncategorized

വെറുപ്പ് വ്യാപകമാകുന്ന കാലത്ത് സൗഹൃദ ഇഫ്താറുകൾക്ക് വലിയ പ്രാധാന്യമുണ്ട്; ഭരണകൂടം ജനങ്ങളെ വിഭജിക്കുന്നു – പി.കെ ഉസ്മാൻ

0:00

വെറുപ്പ് വ്യാപകമാകുന്ന കാലത്ത് സൗഹൃദ ഇഫ്താറുകൾക്ക് വലിയ പ്രാധാന്യമുണ്ട്; ഭരണകൂടം ജനങ്ങളെ വിഭജിക്കുന്നു – പി.കെ ഉസ്മാൻ

കാസർകോട് :രാജ്യത്ത് ഭരണകൂടം തന്നെ ജനങ്ങളെ വിഭജിക്കുന്ന സാഹചര്യം നിലനിൽക്കുന്ന സമയത്ത് സംഘടിപ്പിക്കുന്ന ഇഫ്താർ സൗഹൃദ സംഗമങ്ങൾ ഏറെ പ്രശംസനീയമാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഉസ്മാൻ പറഞ്ഞു. പൗരന്മാരുടെ സേവകരാകുന്നതിനുപകരം ഭീതി പടർത്തുന്ന ഭരണാധികാരികളാണ് നിലവിലുള്ളതെന്നും, ഇതിലൂടെ പൊതുജനങ്ങളെ ദാരിദ്ര്യത്തിലേക്കും അനിശ്ചിതത്വത്തിലേക്കും തള്ളിവിടുകയാണെന്നും അദ്ദേഹം ആരോപിച്ചു. സൗഹൃദങ്ങളും സാമൂഹിക ഐക്യവും വളർത്തിയിലൂടെ മാത്രമേ ഈ വെല്ലുവിളികളെ അതിജീവിക്കാനാകൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എസ്.ഡി.പി.ഐ കാസർകോട് ജില്ലാ കമ്മിറ്റി കാപ്പിറ്റൽ ഇൻ റെസ്റ്റോറന്റ് ൽ സംഘടിപ്പിച്ച ഇഫ്താർ സൗഹൃദ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡണ്ട് സി.എസ് സവാദ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഖാദർ അറഫ സ്വാഗതം പറഞ്ഞു.

സി.ടി സുലൈമാൻ മാസ്റ്റർ

കെ.പി.സി.സി ജനറൽ സെക്രട്ടറി ഹക്കീം കുന്നിൽ, എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി മഞ്ജുഷ മാവിലാടം, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി, എൻ.സി.പി ജില്ലാ പ്രസിഡണ്ട് സുബൈർ പടുപ്പ്, കാസർകോട് ബ്ലോക്ക് പഞ്ചായത്തംഗം അൻവർ കോളിയടുക്കം, വിസ്ഡം ജില്ലാ വൈസ് പ്രസിഡണ്ട് മുഹമ്മദ് ശരീഫ് തളങ്കര, കേരള കോൺഗ്രസ് (ജേക്കബ്) ജില്ലാ സെക്രട്ടറി അബ്ദുല്ല നാഷണൽ, പി.ഡി.പി ജില്ലാ പ്രസിഡണ്ട് യൂനുസ് തളങ്കര തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
സാമൂഹിക പ്രവർത്തകരായ ഫത്താഹ് തളങ്കര, സുലൈഖ മാഹിൻ, കെ.ടി മുഹമ്മദ്, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡണ്ട് ഇല്യാസ് ടി.പി, ഷാനവാസ് പാദൂർ, റസാഖ് ഹാജി പറമ്പത്ത്, എൻ.യു അബ്ദുൽ സലാം, ഖയ്യൂം മാന്യ, ഖാദർ കരിപ്പൊടി, അഷ്റഫ് നാൽത്തടുക്ക എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു. മാധ്യമപ്രവർത്തകരായ മണി മനോരമ, മൊയ്തീൻ സുപ്രഭാതം, ഗണേഷ് കെ.സി.എൻ, സുബൈർ പളിക്കാൽ, ഷാഫി തെരുവത്ത് എന്നിവരും സന്നിഹിതരായിരുന്നു. സി.ടി സുലൈമാൻ മാസ്റ്റർ നന്ദി പറഞ്ഞു.

Related post

കേരളത്തോടുള്ള കേന്ദ്ര റെയിൽവേ അവഗണന അവസാനിപ്പിക്കണം: റോയ് അറയ്ക്കൽ

Time to time News

വിമന്‍ ഇന്ത്യ മൂവ്‌മെന്റ് പാലക്കാട് ജില്ലാ കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

Time to time News

ബസ് കാത്തുനിന്നവരെ കാര്‍ ഇടിച്ചുതെറിപ്പിച്ചു; ഒരാള്‍ക്ക് ദാരുണാന്ത്യം, 3 പേര്‍ക്ക് പരിക്ക്

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."