Image default
Uncategorized

വാളയാറില്‍ മെത്താഫെറ്റമിനുമായി യുവാക്കള്‍ പിടിയില്‍

0:00

വാളയാറില്‍ മെത്താഫെറ്റമിനുമായി യുവാക്കള്‍ പിടിയില്‍

പാലക്കാട്‌: വാളയാറില്‍ മെത്താഫെറ്റമിനുമായി യുവാക്കള്‍ പിടിയില്‍. ഇൻസ്‌പെക്ടർ ജിത്തു കിരണിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനക്കിടെ കോയമ്പത്തൂരില്‍ നിന്ന് പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസ്സിലെ യാത്രാക്കാരായ തിരുവനന്തപുരം പാങ്ങപ്പാറ പുതുവല്‍ പുത്തൻവീട്ടില്‍ ബിജിത്ത് (19), തിരുവനന്തപുരം തിരുമല ദേശത്ത് വലിയ വിള വീട്ടില്‍ ഷാജി (40) എന്നിവരില്‍ നിന്നും 5.7 ഗ്രാം ആണ് പിടിച്ചെടുത്തത്.
പരിശോധനയില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) കെ.സി.മനോഹരൻ, എസ്.മൻസൂർ അലി, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് സാദത്ത്, സിവില്‍ എക്‌സൈസ് ഓഫീസർ ഡി.കിഷോർ എന്നിവർ പങ്കെടുത്തു.

Related post

കരുവാരക്കുണ്ടിൽ കാട്ടാന ആക്രമണം; ടാപ്പിങ് തൊഴിലാളി മരിച്ചു

Time to time News

നിതിൻ രാജ് മരണത്തിൽ പ്രതിഷേധ ഹർത്താൽ ശക്തം; പാലക്കാട് ഉൾപ്പെടെ പലയിടങ്ങളിൽ ഗതാഗത തടസം

Time to time News

കേരളത്തിൽ നാളെ ഹർത്താൽ ആഹ്വാനം ചെയ്‌ത്‌ 52 ഓളം ദലിത് ആദിവാസി സംഘടനകൾ

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."