Image default
Uncategorized

പതിനഞ്ചുകാരിക്ക്‌ പീഡനം: 2 പേർ കസ്റ്റഡിയിൽ

0:00

പതിനഞ്ചുകാരിക്ക്‌ പീഡനം: 2 പേർ കസ്റ്റഡിയിൽ

കണ്ണൂർ:തലശേരി പത്താംക്ലാസ്‌ വിദ്യാർഥിനിയെ കാമുകനും സുഹൃത്തുക്കളും വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങി. സംഭവത്തിൽ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മറ്റ്‌ പ്രതികളെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ശനി രാത്രിയോടെയാണ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്. പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പലയിടങ്ങളിൽ എത്തിക്കുകയും പീഡിപ്പിക്കുകയുമായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. ശനി രാത്രി ലഭിച്ച പരാതിയിൽ ഞായർ പുലർച്ചെയാണ് രണ്ട് പ്രതികളെ പിടികൂടിയത്. ​കേസിൽ നിരവധിയാളുകൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഇവർക്കായി അന്വേഷണം ഊർജിതമാക്കി.

Related post

സമസ്ത ജനറൽ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു

Time to time News

ധർമേന്ദ്ര പ്രധാൻ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം; പാർലമെന്റിലും വിഷയം ഉയർത്താൻ പ്രതിപക്ഷം

Time to time News

കേരളത്തിൽ അപൂർവ വിധി: ഇരട്ട ജീവപര്യന്തം അനുഭവിച്ച പ്രതിക്ക് മറ്റൊരു ഇരട്ടക്കൊലക്കേസിൽ വധശിക്ഷ

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."