Image default
Uncategorized

പാലക്കാട് എല്‍ഡിഎഫിന് സ്വതന്ത്രൻ? എൻ.എം.ആര്‍ റസാഖിനെ മത്സരിപ്പിക്കാനൊരുങ്ങി സിപിഐഎം

0:00

പാലക്കാട് എല്‍ഡിഎഫിന് സ്വതന്ത്രൻ? എൻ.എം.ആര്‍ റസാഖിനെ മത്സരിപ്പിക്കാനൊരുങ്ങി സിപിഐഎം

പാലക്കാട്:പാലക്കാട് മണ്ഡലത്തില്‍ സിപിഐഎം സ്വന്തന്ത്ര സ്ഥാനാർഥിയെ മത്സരിപ്പിക്കാനൊരുങ്ങുന്നതായി സൂചന. പ്രശസ്ത വ്യവസായിയും എൻഎംആർ ഹോട്ടല്‍ ശൃംഖല ഉടമയുമായ എൻ.എം.ആർ.റസാഖിനെ സ്ഥാനാർഥിയാക്കാനൊരുങ്ങുന്നതായാണ് വിവരം.

സ്ഥാനാർഥിത്വം സംബന്ധിച്ച്‌ ഇന്നത്തെ സിപിഐഎം ജില്ലാസെക്രട്ടറിയേറ്റ് യോഗം ചർച്ചചെയ്യും. പാലക്കാട് മണ്ഡലത്തെ സംബന്ധിച്ചിടത്തോളം 40 ശതമാനത്തോളം വോട്ടുകളും ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നായതു കൊണ്ടുതന്നെ ന്യൂനപക്ഷ വോട്ടുകളെ ലക്ഷ്യമിട്ടാണ് സ്വതന്ത്ര സ്ഥാനാർഥിയായി റസാഖിനെ കൊണ്ടുവരാനുള്ള നീക്കമെന്നാണ് സൂചന. കഴിഞ്ഞ വർഷങ്ങളില്‍ യുഡിഎഫിലേക്ക് കേന്ദ്രീകരിച്ചിരുന്ന ന്യൂനപക്ഷ വോട്ടുകള്‍ ഭിന്നിപ്പിക്കുക എന്ന ആശയവും ഇതിന് പിന്നിലുണ്ട്.

നഗരത്തിലെ മൂന്ന് വ്യവസായികളെയാണ് ആദ്യ ഘട്ടത്തില്‍ സിപിഐഎം പരിഗണിച്ചിരുന്നത്. എൻഎംആർ റസാഖിന് പുറമേ പാലക്കാട്ടെ മറ്റൊരു ഹോട്ടലായ ടോപ് ഇൻ ടൗണ്‍ ഉടമയായ രാജു, മറ്റൊരു വ്യവസായിയായ നിഖില്‍ കൊടിയത്തൂർ എന്നിവരെയും സിപിഐഎം പരിഗണിച്ചിരുന്നു. ഒടുവില്‍ മണ്ഡലത്തിലേയും ന്യൂനപക്ഷങ്ങള്‍ക്കിടയിലെയും സ്വാധീനം പരിഗണിച്ച്‌ എൻഎംആർ റസാഖിനെ സ്ഥാനാർഥിയാക്കുവാൻ സിപിഐഎം തീരുമാനിക്കുകയായിരുന്നുവെന്നാണ് വിവരം. ജില്ലാ കമ്മിറ്റി യോഗത്തിന് ശേഷം എൻഎംആർ റസാഖിൻ്റെ സ്ഥാനാർഥിത്വത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് സൂചന.

Related post

അട്ടപ്പാടി ഇരട്ടക്കൊലപാതകം: ഭാര്യയെയും മകളെയും കൊലപ്പെടുത്തി ഭവാനിപ്പുഴയിലെറിഞ്ഞു; ബംഗാൾ സ്വദേശിക്കായി തിരച്ചിൽ

Time to time News

ചിറ്റൂർ മുൻ എംഎൽഎ കെ. അച്യുതൻ നിര്യാതനായി

Time to time News

ഒരു മാസത്തെ പലിശ മുടങ്ങി; 11 വയസുകാരിയെ വരെ തടവിലാക്കി ഭീഷണി — പാലക്കാട്ട് ‘ബ്ലേഡ് മാഫിയ’ക്കെതിരെ നടപടി എപ്പോൾ

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."