Image default
Uncategorized

കൗണ്‍സിലിങ്ങിനെത്തിയ പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം, കേസിന് പിന്നാലെ മുങ്ങി; പുരോഹിതൻ പിടിയില്‍

0:00

കൗണ്‍സിലിങ്ങിനെത്തിയ പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം, കേസിന് പിന്നാലെ മുങ്ങി; പുരോഹിതൻ പിടിയില്‍

ഇടുക്കി :പെരുവന്താനത്ത് കൗണ്‍സിലിങ്ങിന് എത്തിയ പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പുരോഹിതൻ അറസ്റ്റില്‍.പാലൂർക്കാവ് സിഎസ്‌ഐ പള്ളിയിലെ വികാരി കോട്ടയം വെള്ളൂർ സ്വദേശി സന്തോഷിനെ വേളാങ്കണ്ണിയില്‍ നിന്നാണ് പിടികൂടിയത്. കേസിന് പിന്നാലെ പ്രതി ഒളിവിലായിരുന്നു.
ഫെബ്രുവരി ഒമ്പതിനായിരുന്നു കേസിനാസ്പദമായ സംഭവം. പള്ളിയില്‍ കൗണ്‍സിലിങ്ങിനെത്തിയ പെണ്‍കുട്ടിക്ക് നേരെ പ്രതി ലൈംഗികാതിക്രം നടത്തുകയായിരുന്നു. കുട്ടി വീട്ടുകാരെ വിവരം അറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പിന്നാലെ കുടുംബം പെരുവന്താനം പൊലീസില്‍ പരാതി നല്‍കി. പിന്നാലെ സന്തോഷ് ഒളിവില്‍ പോയി. ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തില്‍ സന്തോഷ് വേളാങ്കണ്ണിയിലുണ്ടെന്ന് കണ്ടെത്തുകയും പെരുവന്താനാം പൊലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.

Related post

പാലക്കാട് എല്‍ഡിഎഫിന് സ്വതന്ത്രൻ? എൻ.എം.ആര്‍ റസാഖിനെ മത്സരിപ്പിക്കാനൊരുങ്ങി സിപിഐഎം

Time to time News

പതിനഞ്ചുകാരിക്ക്‌ പീഡനം: 2 പേർ കസ്റ്റഡിയിൽ

Time to time News

നിലമ്പൂരില്‍ ഭര്‍തൃമാതാവ് മരുമകളെ വെട്ടിക്കൊന്നു

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."