Image default
Uncategorized

പരീക്ഷാ ജയം വാഗ്ദാനം ചെയ്തു; മെഡിക്കല്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച ഡോക്ടര്‍ അറസ്റ്റില്‍

0:00

പരീക്ഷാ ജയം വാഗ്ദാനം ചെയ്തു; മെഡിക്കല്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച ഡോക്ടര്‍ അറസ്റ്റില്‍

ചെന്നൈ: പരീക്ഷയില്‍ ജയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി മെഡിക്കല്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സര്‍ക്കാര്‍ ഡോക്ടർ അറസ്റ്റിൽ. ഊട്ടി ഗവൺമെന്റ് മെഡിക്കൽ കോളേജിലെ എമര്‍ജന്‍സി വിഭാ​ഗത്തിൽ ജോലി ചെയ്തിരുന്ന ഡോ. ഓം പ്രകാശ്(44) ആണ് പിടിയിലായത്.

ഇരുപത്തിരണ്ടുകാരിയെയാണ് ഇയാൾ പീഡനത്തിനിരയാക്കിയത്. പരീക്ഷയിൽ വിജയിക്കാൻ സഹായിക്കാമെന്നും ഇതിനായി കോളേജ് അധികൃതരുമായി സംസാരിക്കാമെന്നും പെൺകുട്ടിക്ക് ഇയാൾ ഉറപ്പുനൽകി. തുടര്‍ന്ന് സിവകാര്യ ഹോട്ടലിലെത്തിച്ച് മദ്യം നല്‍കി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു.

പീഡന വിവരത്തെക്കുറിച്ച് വിദ്യാർഥിനി വുമൺ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് ഉടൻ തന്നെ ഡോക്ടറെ അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ വിവിധ വകുപ്പുകൾ ചുമത്തി അന്വേഷണം ആരംഭിച്ചു.

Related post

പാലക്കാട് ടൗൺ സൗത്ത് പോലീസ് പരിധിയിൽ റൂട്ട് മാർച്ച് ശക്തം; തിരഞ്ഞെടുപ്പ് മുന്നോടിയായി സുരക്ഷാ കർശനമായി

Time to time News

തൃശൂരിൽ യുവതിയെ കൊലപ്പെടുത്തി അയൽവാസി; ഓടി രക്ഷപ്പെടുന്നതിനിടെ പ്രതി കിണറ്റിൽ വീണു

Time to time News

ചിറ്റൂരിൽ എക്സൈസിന്റെ വൻ രാസലഹരി വേട്ടമുൻ വാർഡ് മെമ്പർ ഉൾപ്പെടെ 3 പേർ പിടിയിൽ

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."