Image default
Uncategorized

പാലക്കാട് ടൗൺ സൗത്ത് പോലീസ് പരിധിയിൽ റൂട്ട് മാർച്ച് ശക്തം; തിരഞ്ഞെടുപ്പ് മുന്നോടിയായി സുരക്ഷാ കർശനമായി

0:00

പാലക്കാട് ടൗൺ സൗത്ത് പോലീസ് പരിധിയിൽ റൂട്ട് മാർച്ച് ശക്തം; തിരഞ്ഞെടുപ്പ് മുന്നോടിയായി സുരക്ഷാ കർശനമായി

പാലക്കാട്: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സുരക്ഷാ മുൻകരുതലുകൾ ശക്തമാക്കുന്നതിന്റെ ഭാഗമായി പാലക്കാട് ടൗൺ സൗത്ത് പോലീസ് സ്റ്റേഷൻ പരിധിയിൽ കേന്ദ്ര സുരക്ഷാ സേനയും കേരള പോലീസും സംയുക്തമായി റൂട്ട് മാർച്ച് നടത്തി. തിരഞ്ഞെടുപ്പ് സമാധാനപരമായി നടത്തുന്നതിനും പൊതുജനങ്ങളിൽ സുരക്ഷാബോധം ഉറപ്പുവരുത്തുന്നതിനുമാണ് മാർച്ച് സംഘടിപ്പിച്ചത്.
മേഴ്സി കോളേജ് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച മാർച്ച് പള്ളിപ്പുറം, കാണിക്കമാതാ, മേപ്പറമ്പ്, മേലാമുറി, നൂറിണി, പുതുപ്പള്ളി തെരുവ്, KSRTC പരിസരം എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് സമാപിച്ചു.
പാലക്കാട് സബ് ഡിവിഷൻ ഡിവൈ.എസ്.പി കെ.എൽ ഷാജുവിന്റെ നേതൃത്വത്തിലാണ് മാർച്ച് നടന്നത്. കേന്ദ്ര സുരക്ഷാ സേനയിലെ ജവാന്മാരും കേരള പോലീസിലെ ഉദ്യോഗസ്ഥരും മാർച്ചിൽ അണിനിരന്നു.
തിരഞ്ഞെടുപ്പ് കാലയളവിൽ ക്രമസമാധാനം ഉറപ്പാക്കുകയും വോട്ടർമാർക്ക് ഭയരഹിതമായി തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുകയും ചെയ്യുന്നതാണ് റൂട്ട് മാർച്ചിന്റെ പ്രധാന ലക്ഷ്യം. വരും ദിവസങ്ങളിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സമാനമായ റൂട്ട് മാർച്ചുകളും കർശനമായ വാഹന പരിശോധനയും തുടരുമെന്ന് പോലീസ് അധികൃതർ അറിയിച്ചു.

Related post

അട്ടപ്പാടി ഇരട്ടക്കൊലപാതകം: ഭാര്യയെയും മകളെയും കൊലപ്പെടുത്തി ഭവാനിപ്പുഴയിലെറിഞ്ഞു; ബംഗാൾ സ്വദേശിക്കായി തിരച്ചിൽ

Time to time News

ചിറ്റൂർ മുൻ എംഎൽഎ കെ. അച്യുതൻ നിര്യാതനായി

Time to time News

ഒരു മാസത്തെ പലിശ മുടങ്ങി; 11 വയസുകാരിയെ വരെ തടവിലാക്കി ഭീഷണി — പാലക്കാട്ട് ‘ബ്ലേഡ് മാഫിയ’ക്കെതിരെ നടപടി എപ്പോൾ

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."