Image default
Uncategorized

തൃശൂരിൽ യുവതിയെ കൊലപ്പെടുത്തി അയൽവാസി; ഓടി രക്ഷപ്പെടുന്നതിനിടെ പ്രതി കിണറ്റിൽ വീണു

0:00

തൃശൂരിൽ യുവതിയെ കൊലപ്പെടുത്തി അയൽവാസി; ഓടി രക്ഷപ്പെടുന്നതിനിടെ പ്രതി കിണറ്റിൽ വീണു

തൃശ്ശൂർ: ഒല്ലൂർ ക്രിസ്റ്റഫർ നഗറിൽ യുവതി കുത്തേറ്റ് മരിച്ച സംഭവത്തിൽ അയൽവാസി കസ്റ്റഡിയിൽ. പൊറത്തൂർ വീട്ടിൽ സൗമ്യയെന്ന 45കാരിയാണ് കുത്തേറ്റ് മരിച്ചത്. സംഭവത്തിൽ 65കാരനായ പ്രതി അപ്പാടൻ തോമസിനെയാണ് പൊലീസ് പിടികൂടിയത്.

തിങ്കളാഴ്ച വൈകീട്ടായിരുന്നു കേസിനാസ്പദമായ സംഭവം. സ്വകാര്യ ഫിനാൻസ് സ്ഥാപനത്തിലെ ജീവനക്കാരിയായ സൗമ്യ ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടെ പ്രതി യുവതിയെ വഴിയിൽ തടഞ്ഞുനിർത്തി കുത്തുകയായിരുന്നു. നാട്ടുകാർ ഓടിക്കൂടി സൗമ്യയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മുൻ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ നിഗമനം. അയൽവാസിയായ തോമസിന്റെ പേരിൽ സൗമ്യ നേരത്തെ പൊലീസിൽ പരാതി നൽകിയിരുന്നുവെന്നും ഇതിൽ കേസുകളുണ്ടെന്നും വിവരമുണ്ട്. ഇവർ തമ്മിൽ ഇടയ്ക്ക് തർക്കങ്ങൾ ഉണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു.

അതിനിടെ കൊലപാതകത്തിന് പിന്നാലെ രക്ഷപ്പെട്ട് ഓടിയ പ്രതി കിണറ്റിൽ വീണു. തിരച്ചിലിനൊടുവിൽ ഇയാളെ കിണറ്റിൽനിന്ന് കണ്ടെത്തിയ പൊലീസ് അഗ്നിരക്ഷാ സേനയുടെ സഹായത്തോടെ പുറത്തിറക്കിയതിന് ശേഷം തോമസിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഓട്ടോറിക്ഷ ഡ്രൈവറാണ് തോമസ്. സൗമ്യക്ക് രണ്ട് മക്കളുണ്ട്.

Related post

എസ്ഡിപിഐ പാലക്കാട് മണ്ഡലം പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു

Time to time News

എസ്ഡിപിഐ ഡിജിറ്റല്‍ മീഡിയ സമ്മിറ്റ് സംഘടിപ്പിച്ചു

Time to time News

കുളിപ്പിക്കുന്നതിനിടെ ആന വിരണ്ടോടി; ചവിട്ടേറ്റ് ലോറി ഡ്രൈവർക്ക് ദാരുണാന്ത്യം

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."