0:00
കൊച്ചിയിലെ വ്യവസായ സ്ഥാപനത്തില്‍ തീപിടിത്തം; ഒരു മരണം

കൊച്ചി : എറണാകുളം എടയാർ വ്യവസായമേഖലയിൽ വൻ തീപിടിത്തം. പാതാളം സി ജി ലൂബ്രിക്കൻഡ്സ് എന്ന ഓയിൽ കമ്പനിയിലാണ് തീപിടിത്തമുണ്ടായത്. അപകടത്തിൽ ഒരാൾ മരിച്ചു. ഫയർഫോഴ്സ് ഉദ്യോഗസ്ഥരെത്തി നടത്തിയ പരിശോധനയിലാണ് കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്.
ആറ് യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തി. തീ നിയന്ത്രണവിധേയമാക്കിയതായി ഉദ്യോഗസ്ഥർ അറിയിച്ചു. മരിച്ച വ്യക്തിയുടെ വിവരങ്ങൾ വ്യക്തമല്ല. ഇതര സംസ്ഥാന തൊഴിലാളിയാണ് മരിച്ചതെന്നാണ് കരുതുന്നത്. മൂന്ന് നില കെട്ടിടത്തിലാണ് തീപടർന്നത്. രാവിലെ 8.30 ഓടെയാണ് തീപിടിത്തം ആരംഭിച്ചത്.


