0:00
പൊന്നാനിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് 2 പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ മരിച്ചു

മലപ്പുറം: കുറ്റിപ്പുറത്ത് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. പൊന്നാന്നി സ്വദേശികളായ അസ്ലം (19) , അൻസിഫ് (19) എന്നിവരാണ് മരിച്ചത്. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. അൻസിൽ എന്ന യുവാവിനാണ് ഗുരുതരമായി പരിക്കേറ്റത്. ഇയാൾ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
ഇടിയുടെ ആഘാതത്തിൽ ബൈക്കുകൾ രണ്ട് വശങ്ങളിലേയ്ക്ക് തെറിച്ചുവീഴുകയായിരുന്നു.മരിച്ച അസ്ലമും അൻസിഫും ഒരു ബൈക്കിലാണ് സഞ്ചരിച്ചിരുന്നത്. ഇവരുടെ മൃതദേഹങ്ങൾ പോസറ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

