0:00
തണലുണങ്ങുമ്പോൾ

ഹണി സുധീർ
കവിത
മനമിരുളുന്നു,
കരളുരുകുന്നു,
കനലെരിയുന്നു ഹൃത്തിൽ
അരികെ നിന്നരികിൽ
നനവുണ്ട്,
നീരുണ്ട്,
കാറുണ്ട്
കാറ്റുണ്ട്,
വെയിലുണ്ട്,
തണലുണങ്ങുന്നു പക്ഷേ,
സമയമിഴയുന്നു,
കാലമുരുളുന്നു,
ഉദയാസ്തമയങ്ങൾ
ഓടി മറയുന്നു
കൂടെയുണങ്ങുന്നു നീയും.
സ്നേഹവേരുകൾ വറ്റിയകന്നു.
കരുണയുടെ തെളിനീരില്ലാതെ
നിന്നുദൽ വരണ്ടടർന്നു.
തളർന്നു പോയ്
സ്വത്വം,

കല്ലായി കടപുഴകിയടിയും
വരെ നാമൽപനേരമൊന്നിച്ചിരിക്കാം
ഓർമ്മയിൽ നാമത്
ചേർത്ത് വെക്കും, പക്ഷെ…
എൻ മനതാരിൽ നിന്നുദൽ
ചേർത്തു വെക്കെ…
അകമാകെ
ഉഷ്ണമൊലിച്ചിറങ്ങുന്നു…

