0:00
ചുണ്ണാമ്പുതറ–ചാത്തപുരം റെയിൽവേ സബ്‌വേ ആറ് ദിവസം അടച്ചിടും

പാലക്കാട്: അറ്റകുറ്റപ്പണികൾക്കായി പാലക്കാട് – പാലക്കാട് ടൗൺ റെയിൽവേ സ്റ്റേഷനുകൾക്കിടയിലെ ചുണ്ണാമ്പുതറ–ചാത്തപുരം റെയിൽവേ സബ്‌വേ (നമ്പർ 164 A) ആറ് ദിവസത്തേക്ക് അടച്ചിടും. ഏപ്രിൽ 18 രാവിലെ 10 മണി മുതൽ ഏപ്രിൽ 24 വൈകിട്ട് 6 മണി വരെയാണ് സബ്‌വേയിൽ ഗതാഗതം പൂർണ്ണമായി നിരോധിച്ചിരിക്കുന്നത്.
അടിയന്തര അറ്റകുറ്റപ്പണികൾ നടത്തുന്നതിനാലാണ് നടപടി. ഈ കാലയളവിൽ യാത്രക്കാർ ഗവ. വിക്ടോറിയ കോളേജ് റോഡും കാവിൽപ്പാട് റോഡും വഴിയുള്ള ബദൽ പാതകൾ ഉപയോഗിക്കണമെന്ന് സതേൺ റെയിൽവേ അസിസ്റ്റന്റ് ഡിവിഷണൽ എൻജിനീയർ അറിയിച്ചു.
ഗതാഗത നിയന്ത്രണങ്ങളോട് സഹകരിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

