Image default
Uncategorized

കുളത്തിൽ മുങ്ങി വിദ്യാർത്ഥി മരിച്ചു

0:00

കുളത്തിൽ മുങ്ങി വിദ്യാർത്ഥി മരിച്ചു

മണ്ണാർക്കാട്: സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ പോയ വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു. മണ്ണാർക്കാട് തെങ്കര വാളക്കര കുളത്തിലുണ്ടായ അപകടത്തിൽ വാളക്കര കൊളവള്ളി സതീശന്റെയും റിതയുടെയും മകൻ അക്ഷയ് (18) ആണ് മരിച്ചത്.
ശനിയാഴ്ച രാത്രി എട്ട് മണിയോടെ വീടിന് സമീപത്തെ കുളത്തിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കുളത്തിൽ അപ്രതീക്ഷിതമായി വെള്ളത്തിൽ താഴ്ന്നുപോയ അക്ഷയിയെ സുഹൃത്തുക്കളും നാട്ടുകാരും ചേർന്ന് പുറത്തെടുത്ത് വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സഹോദരൻ: അജയ്.

Related post

വീട്ടിനകത്ത് കളിക്കുന്നതിനിടെ പാമ്പുകടി; ചികിത്സയിലിരുന്ന കുട്ടി മരിച്ചു

Time to time News

പെരിട്ടോണിയൽ ഡയാലിസിസ് സാമഗ്രികളുടെ ക്ഷാമം: രോഗികളുടെ ജീവൻ പന്താടരുത്, ആരോഗ്യവകുപ്പ് അടിയന്തരമായി ഇടപെടണം – എസ്.ഡി.പി.ഐ

Time to time News

പെരിട്ടോണിയൽ ഡയാലിസിസ് രോഗികൾ വീണ്ടും പ്രതിസന്ധിയിൽ; ഫ്ലൂയിഡ് കിറ്റുകളുടെ ക്ഷാമം തുടരുന്നതായി പരാതി

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."