Image default
Uncategorized

വീട്ടിനകത്ത് കളിക്കുന്നതിനിടെ പാമ്പുകടി; ചികിത്സയിലിരുന്ന കുട്ടി മരിച്ചു

0:00

വീട്ടിനകത്ത് കളിക്കുന്നതിനിടെ പാമ്പുകടി; ചികിത്സയിലിരുന്ന കുട്ടി മരിച്ചു


പാലക്കാട്: വീട്ടിനകത്ത് കളിച്ചുകൊണ്ടിരിക്കെ പാമ്പുകടിയേറ്റ കുട്ടി ചികിത്സയിലിരിക്കെ മരിച്ചു. നെന്മാറ ചക്കാത്തറയിൽ രാമൻ – അംബിക ദമ്പതികളുടെ മകൾ രാജേശ്വരി ആണ് മരിച്ചത്.
കഴിഞ്ഞ മെയ് 14-ന് ഉച്ചയ്ക്കാണ് സംഭവം. വീടിനകത്ത് ഒറ്റയ്ക്ക് കളിച്ചുകൊണ്ടിരിക്കെയായിരുന്നു മൂർഖന്റെ കടിയേറ്റത്. സംഭവസമയത്ത് വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല.
വൈകീട്ട് ജോലി കഴിഞ്ഞ് വീട്ടിലെത്തിയ പിതൃസഹോദരനും ഭാര്യയും കുട്ടിയെ വായിൽ നുരയും പതയും വന്ന നിലയിൽ ബോധരഹിതയായി കണ്ടെത്തുകയായിരുന്നു. തുടർന്ന് ഉടൻ നെന്മാറ സർക്കാർ ആശുപത്രിയിലും പിന്നീട് ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യനില അതീവ ഗുരുതരമായിരുന്നു.
ദിവസങ്ങളായി ചികിത്സയിൽ തുടരുന്നതിനിടെയാണ് ഇന്ന് രാജേശ്വരി മരണത്തിന് കീഴടങ്ങിയത്. കുട്ടിയുടെ വേർപാട് പ്രദേശത്ത് ദുഃഖമുണർത്തി.

Related post

ജയിൽ ഇരുട്ടിലും പഠനത്തിന്റെ വെളിച്ചം; യു.എ.പി.എ കേസിൽ ജയിലിലായിരിക്കെ ബി.എ പൂർത്തിയാക്കി എസ്പി അമീർ അലി

Time to time News

ട്രെയിനിൽ നിന്ന് വീണ് പിരായിരി പള്ളിക്കുളം സ്വദേശി മരിച്ചു

Time to time News

146 ഗ്രാം എം.ഡി.എം.എ കേസ്: സാമ്പത്തിക ഇടപാടിൽ വടക്കന്തറ സ്വദേശി അറസ്റ്റിൽ; ലഹരി സംഘത്തിന്റെ കൂടുതൽ കണ്ണികളിലേക്ക് അന്വേഷണം

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."