0:00
ട്രെയിനിൽ നിന്ന് വീണ് പിരായിരി പള്ളിക്കുളം സ്വദേശി മരിച്ചു

പാലക്കാട്: ട്രെയിനിൽ നിന്ന് വീണ് പിരായിരി പള്ളിക്കുളം സ്വദേശി മരിച്ചു. ഉമ്മർ മുസ്ലിയാരുടെ മകൻ സുഹൈബാണ് മരിച്ചത്.
ആലുവയിൽ നടന്ന ഒരു വിവാഹച്ചടങ്ങിൽ പങ്കെടുക്കുന്നതിനായി പോയതായിരുന്നു സുഹൈബ്. തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ നിർത്തിയപ്പോൾ ഇറങ്ങി ചായ കുടിച്ച ശേഷം ട്രെയിൻ പുറപ്പെടുന്നത് കണ്ടതോടെ ഓടിക്കയറി ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് ലഭിക്കുന്ന വിവരം.
ട്രെയിനിൽ കയറുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് താഴേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുഹൈബ് പിന്നീട് മരണപ്പെടുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

