Image default
Uncategorized

ജയിൽ ഇരുട്ടിലും പഠനത്തിന്റെ വെളിച്ചം; യു.എ.പി.എ കേസിൽ ജയിലിലായിരിക്കെ ബി.എ പൂർത്തിയാക്കി എസ്പി അമീർ അലി

0:00

ജയിൽ ഇരുട്ടിലും പഠനത്തിന്റെ വെളിച്ചം; യു.എ.പി.എ കേസിൽ ജയിലിലായിരിക്കെ ബി.എ പൂർത്തിയാക്കി എസ്പി അമീർ അലി

പാലക്കാട്: യു.എ.പി.എ ചുമത്തപ്പെട്ട് മൂന്ന് വർഷത്തോളം അതീവ സുരക്ഷാ ജയിലിൽ കഴിയേണ്ടിവന്നപ്പോഴും പഠനം ഉപേക്ഷിക്കാതെ മുന്നോട്ടുപോയി എസ്.ഡി.പി.ഐ സംസ്ഥാന പ്രവർത്തക സമിതി അംഗം എസ്പി അമീർ അലി. ജയിൽ ജീവിതത്തിനിടെ ആരംഭിച്ച ഇഗ്നോയിലെ ബി.എ. പൊളിറ്റിക്കൽ സയൻസ് പഠനം വിജയകരമായി പൂർത്തിയാക്കിയ വിവരം അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പങ്കുവെച്ചത്.

ജയിലിന്റെ നാല് ചുവരുകൾക്കുള്ളിൽ ജീവിതം അവസാനിച്ചുവെന്ന് കരുതാൻ തയ്യാറായിരുന്നില്ലെന്നും പകരം ആ ജയിലിനെ ഒരു കോളേജ് ക്യാമ്പസായി കാണാനാണ് ശ്രമിച്ചതെന്നും അമീർ അലി കുറിച്ചു. അടഞ്ഞ വാതിലുകൾക്കുള്ളിലും പഠിക്കാൻ കഴിയുമെന്നും സ്വപ്നങ്ങളെ തടവിലാക്കാൻ കഴിയില്ലെന്നും സ്വയം ബോധ്യപ്പെടുത്തിയതായി അദ്ദേഹം വ്യക്തമാക്കി.

ജയിൽവാസത്തിനിടെ പുസ്തകങ്ങളെ കൂട്ടുകാരാക്കി പഠനം പ്രതീക്ഷയായി മാറ്റുകയായിരുന്നു. ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ ബി.എ. പൊളിറ്റിക്കൽ സയൻസ് പഠനം ആരംഭിച്ച അദ്ദേഹം, ജയിൽ മോചിതനായ ശേഷവും പഠനം തുടർന്നു. കഴിഞ്ഞ ദിവസം അവസാന സെമസ്റ്ററിന്റെ ഫലം പുറത്തുവന്നതോടെയാണ് ബിരുദ പഠനം പൂർത്തിയായത്.
തനിക്ക് ലഭിച്ച ബിരുദം ഒരു അക്കാദമിക് യോഗ്യത മാത്രമല്ലെന്നും ജയിലിൽ നടത്തിയ അതിജീവന പോരാട്ടങ്ങളുടെ ഓർമയും നിരാശയ്ക്ക് കീഴടങ്ങാതിരുന്നതിന്റെ സാക്ഷ്യവുമാണെന്നും അമീർ അലി പറഞ്ഞു.

പ്രതികൂല സാഹചര്യങ്ങളോട് പൊരുതി മുന്നോട്ടുനടന്നതിന്റെ കരുത്താണ് ഈ നേട്ടത്തിന് പിന്നിലെന്നും അദ്ദേഹം കുറിച്ചു.
“സ്വാതന്ത്ര്യം നിയന്ത്രിക്കപ്പെട്ടേക്കാം; അവസരങ്ങൾ നിഷേധിക്കപ്പെട്ടേക്കാം; പക്ഷേ പഠിക്കാനുള്ള മനസ്സിനെയും മുന്നോട്ടുപോകാനുള്ള നിശ്ചയദാർഢ്യത്തെയും തടവിലാക്കാൻ ആർക്കുമാവില്ല” എന്ന സന്ദേശവും അദ്ദേഹം പങ്കുവെച്ചു.

ജയിലിന്റെ നാല് ചുവരുകൾക്കുള്ളിൽ
ആരംഭിച്ച യാത്ര ഒരു ബിരുദത്തിന്റെ നേട്ടത്തിലെത്തിയതിലുള്ള സന്തോഷം “അൽഹംദുലില്ലാഹ്” എന്ന വാക്കുകളോടെയാണ് എസ്പി അമീർ അലി ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവെച്ചത്.

Related post

ട്രെയിനിൽ നിന്ന് വീണ് പിരായിരി പള്ളിക്കുളം സ്വദേശി മരിച്ചു

Time to time News

146 ഗ്രാം എം.ഡി.എം.എ കേസ്: സാമ്പത്തിക ഇടപാടിൽ വടക്കന്തറ സ്വദേശി അറസ്റ്റിൽ; ലഹരി സംഘത്തിന്റെ കൂടുതൽ കണ്ണികളിലേക്ക് അന്വേഷണം

Time to time News

ചിലവ് ചുരുക്കൽ പദ്ധതി തടവുകാരന്റെ ഭക്ഷണ പാത്രത്തിൽ കൈയ്യിട്ടാവരുത്: എസ്.പി. അമീർ അലി

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."