Image default
Uncategorized

പാലക്കാട് ജില്ലാ ആശുപത്രിയിലെ ഒ.പി ടിക്കറ്റ് എടുക്കാൻ വരി നിന്ന് മടുത്ത് രോഗികൾ

0:00

പാലക്കാട് ജില്ലാ ആശുപത്രിയിലെ ഒ.പി ടിക്കറ്റ് എടുക്കാൻ വരി നിന്ന് മടുത്ത് രോഗികൾ

പാലക്കാട്: സമയം ഒൻപത് ആകുമ്പോഴേക്കും പാലക്കാട് ജില്ലാ ആശുപത്രിയിലെ ഒ.പി ടിക്കറ്റ് എടുക്കാനുള്ള വരി പുറത്തേക്കെത്തും.അടുത്തെത്തുമ്പോഴേക്കും കൗണ്ടറില്‍ നിന്നും ഓരോ വിഭാഗത്തിലേക്കുള്ള ഒ.പി ടിക്കറ്റ് കഴിഞ്ഞെന്നുള്ള അനൗണ്‍സ്‌മെന്റെത്തും. കാത്തുനില്‍ക്കുന്ന രോഗികള്‍ക്ക് ഡോക്ടർമാരെ കാണാൻ സാധിക്കാതെ മടങ്ങേണ്ട അവസ്ഥ. പലരും വളരെ ദൂരെ നിന്നാണ് ആശുപത്രിയിലെത്തുന്നത്. 60 വയസിനു മുകളിലുള്ളവരും അക്കൂട്ടത്തിലൂണ്ട്. യു.എച്ച്‌.ഐ.ഡി കാർഡിനെ കുറിച്ചും അതിന്റെ ഉപയോഗത്തെക്കുറിച്ചും കൃത്യമായി പലർക്കും അറിയില്ല എന്നതാണ് യാഥാർത്ഥ്യം. ഒ.പി ടിക്കറ്റെടുക്കാൻ വരി നില്‍ക്കേണ്ട ആവശ്യമില്ല എന്നതാണ് യു.എച്ച്‌.ഐ.ഡി കാർഡിന്റെ പ്രധാനപ്പെട്ട ഗുണം. ദിവസേന 1500 ലധികം പേരാണ് ജില്ലാ ആശുപത്രിയിലെത്തുന്നത്. യു.എച്ച്‌.ഐ.ഡി കാർഡുള്ളവർക്ക് പ്രത്യേകം കൗണ്ടറുണ്ടെങ്കിലും എകദേശം 100 പേരാണ് ടിക്കറ്റെടുക്കാൻ അവിടേക്കെത്തുന്നത്. ഓണ്‍ലൈനായി 150 തോളം പേർ ബുക്ക് ചെയ്‌തെത്തുന്നുണ്ട്. ജില്ലയില്‍ 91 ശതമാനം പേർക്കാണ് യു.എച്ച്‌.ഐ.ഡി കാർഡ് നല്‍കിയിട്ടുള്ളതെന്നാണ് ജില്ലാ ഹെല്‍ത്ത് ഓഫീസർ നല്‍കുന്ന വിവരം. എന്നാല്‍ കാർഡ് ഉപയോഗിച്ച്‌ ഒ.പി ടിക്കറ്റെടുക്കുന്നവർ വളരെ കുറവുമാണ്.
എന്താണ് യു.എച്ച്‌.ഐ.ഡി കാർഡ്
ആശുപത്രി സേവനങ്ങള്‍ വേഗത്തിലാക്കാനും രോഗികളുടെ വിവരങ്ങള്‍ സൂക്ഷിക്കാനുമായി കേരള സർക്കാർ ആശുപത്രികളില്‍ നല്‍കുന്ന തിരിച്ചറിയല്‍ കാർഡാണ് യു.എച്ച്‌.ഐ.ഡി.
വ്യക്തിയുടെ എല്ലാ ആരോഗ്യ വിവരങ്ങളും നെറ്റ് വർക്ക് വഴി ഏതാശുപത്രിയിലും ലഭ്യമാകും. മൊബൈല്‍ നമ്പരില്‍ ടോക്കണ്‍, ലാബ് റിസള്‍ട്ട് തയ്യാറായി എന്ന അറിയിപ്പ് തുടങ്ങിയവ മെസ്സേജായി ലഭിക്കും. മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെ മറ്റ് ആശുപത്രിയിലേക്ക് റഫർ ചെയ്യപ്പെട്ടാല്‍ അവിടേക്കുള്ള അഡ്വാൻസ് ടോക്കണ്‍ ആശുപത്രിയില്‍ നിന്നു തന്നെ എടുക്കാം ഒരിക്കല്‍ ഡോക്ടറെ കണ്ടുകഴിഞ്ഞാല്‍ തുടർപരിശോധനയ്ക്കുള്ള അഡ്വാൻസ് ടോക്കണ്‍ ആശുപത്രിയില്‍ നിന്ന് ലഭിക്കും അതിനാല്‍ പിന്നീട് വരുമ്പോള്‍ കൗണ്ടറില്‍ നില്‍ക്കേണ്ടതില്ല. യു.എച്ച്‌.ഐ.ഡി ലഭിച്ചവർക്ക് വീട്ടിലിരുന്ന് ഓണ്‍ലൈനായും ടോക്കണ്‍ എടുക്കാം.
യു.എച്ച്‌.ഐ.ഡി നമ്പർ എടുക്കാൻ

https://ehealth.kekela.gov.in

എന്ന ലിങ്കില്‍ കയറി ആധാർ നമ്പർ നല്‍കി പ്രൊസീഡ് ചെയ്യുക.
ആധാറുമായി കണക്‌ട് ചെയ്ത മൊബൈല്‍ ഫോണില്‍ വരുന്ന ഒ.ടി.പി നല്‍കുക
തുറന്നു വരുന്ന വിൻഡോയില്‍ വിലാസം ക‌ൃത്യമാണെന്ന് ഉറപ്പുവരുത്തി ഫോണ്‍ നമ്പർ കൂട്ടിച്ചേർത്ത് സബ്മിറ്റ് ചെയ്യ്താല്‍ ഏകീകൃത കിരിച്ചറിയല്‍ നമ്പർ (യു.എച്ച്‌.ഐ.ഡി) മെസേജായി ഫോണില്‍ ലഭിക്കും.
ഗവ. ആശുപത്രിയില്‍ നിന്നും യു.എച്ച്‌.ഐ.ഡി നമ്പർ എടുക്കാം.

Related post

തൃശ്ശൂർ മെഡിക്കൽ കോളേജിൽ റുമറ്റോളജി സേവനം പുനഃസ്ഥാപിക്കണം; വാതരോഗികളുടെ ജീവൻ വെച്ച് പരീക്ഷിക്കരുത്: സൈജോ കണ്ണനായ്ക്കൽ

Time to time News

സമസ്ത ജനറൽ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു

Time to time News

ധർമേന്ദ്ര പ്രധാൻ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം; പാർലമെന്റിലും വിഷയം ഉയർത്താൻ പ്രതിപക്ഷം

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."