0:00
ബൈക്ക് പാർക്ക് ചെയ്യുന്നതിൽ തർക്കം: യുവാവ് കുത്തേറ്റുമരിച്ചു

എറണാകുളം:പള്ളുരുത്തി ബൈക്ക് പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ യുവാവ് കുത്തേറ്റുമരിച്ചു. കൊച്ചി പള്ളുരുത്തി അയ്യംവേലിപ്പറമ്പിൽ ഷിജോയ് (31, കണ്ണൻ) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി പത്തോടെ പള്ളുരുത്തി വെളി ഗ്രൗണ്ടിന് സമീപം കർമ ലൈനിലാണ് സംഭവം. മൂന്നുപേർ ചേർന്നാണ് ഷിജോയിയെ ആക്രമിച്ചതെന്ന് നാട്ടുകാർ പറയുന്നു. ബൈക്കിന്റെ താക്കോലിനോടൊപ്പം ഉണ്ടായിരുന്ന മൂർച്ചയുള്ള ആയുധം ശരീരത്തിൽ തുളച്ചു കയറിയതാണ് മരണകാരണമെന്ന് പ്രാഥമിക നിഗമനം. പള്ളുരുത്തി പൊലീസ് സ്ഥലത്തെത്തി. സംഭവത്തിൽ തേവര സ്വദേശിയായ ജെൻസനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മറ്റ് രണ്ട് പ്രതികളെ ഉടൻ പിടികൂടുമെന്ന് പൊലീസ് പറഞ്ഞു.

