Image default
Uncategorized

എസ്.ഡി.പി.ഐ പാലക്കാട് ജില്ലാ ലീഡേഴ്സ് മീറ്റ്: ദേശീയ പ്രസിഡന്റ് എം.കെ ഫൈസി ഉദ്ഘാടനം ചെയ്യും

0:00

എസ്.ഡി.പി.ഐ പാലക്കാട് ജില്ലാ ലീഡേഴ്സ് മീറ്റ്: ദേശീയ പ്രസിഡന്റ് എം.കെ ഫൈസി ഉദ്ഘാടനം ചെയ്യും


പാലക്കാട്: സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (SDPI) പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ജില്ലാ ലീഡേഴ്സ് മീറ്റ് ജൂൺ 4-ന് വ്യാഴാഴ്ച നടക്കും. വൈകുന്നേരം 4 മണിക്ക് വാണിയംകുളം ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലാണ് ലീഡേഴ്സ് മീറ്റ് നടക്കുന്നത്.
എസ്.ഡി.പി.ഐ ദേശീയ പ്രസിഡന്റ് എം.കെ ഫൈസി ലീഡേഴ്സ് മീറ്റിന്റെ ഉദ്ഘാടനം നിർവ്വഹിക്കും. എസ്.ഡി.പി.ഐ ജില്ലാ പ്രസിഡന്റ് ഷഹീർ ചാലിപ്പുറം അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പാർട്ടി സംസ്ഥാന പ്രസിഡന്റ് സി.പി.എ ലത്തീഫ് സംബന്ധിക്കും.
പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി ജോൺസൺ കണ്ടഞ്ചിറ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഡോ. സി.എച്ച് അഷ്റഫ്, അമീർ അലി എന്നിവരും, ഇ എസ് ഖാജാ ഹുസൈൻ, വിമൻ ഇന്ത്യ മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് ബാബിയ ഷെരീഫ്, ജില്ലാ പ്രസിഡണ്ട് അഷിത നജീബ്, യംഗ് ഡെമോക്രാറ്റ്സ് ജില്ലാ ഓർഗനൈസിങ് കൺവീനർ ഇബ്രാഹിം ആറങ്ങോട്ടുകര തുടങ്ങിയവരും പങ്കെടുത്ത് സംസാരിക്കും. വരാനിരിക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങളും പാർട്ടി പ്രവർത്തനങ്ങളും ചർച്ച ചെയ്യുന്നതിനായി ഒത്തുചേരുന്ന ലീഡേഴ്സ് മീറ്റിൽ ജില്ലയിലെ ബ്രാഞ്ച് തലം തൊട്ടുള്ള നേതാക്കളും ഭാരവാഹികളും പങ്കെടുക്കുമെന്ന് ജില്ലാ സെക്രട്ടറിയേറ്റ് പുറത്തുവിട്ട പത്രക്കുറിപ്പിൽ അറിയിച്ചു.

Related post

നായയെ കൊന്ന് ഇരുപതോളം കുടുംബങ്ങൾ ആശ്രയിക്കുന്ന കുടിവെള്ള ടാങ്കിലിട്ടു; ജഡത്തിന് ഒരാഴ്ചയോളം പഴക്കം

Time to time News

ഓപ്പറേഷൻ തൂഫാൻ പാലക്കാട് റെയിൽവേ സ്റ്റേഷനിൽ 13.729 കിലോ കഞ്ചാവ് പിടികൂടി രണ്ട് പേർ പിടിയിൽ

Time to time News

ഹസീന കൊലക്കേസ്; പ്രതിയായ ഭര്‍ത്താവ് സുരേഷിനെ മരിച്ച നിലയില്‍ കണ്ടെത്തി

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."