Image default
Uncategorized

ഹസീന കൊലക്കേസ്; പ്രതിയായ ഭര്‍ത്താവ് സുരേഷിനെ മരിച്ച നിലയില്‍ കണ്ടെത്തി

0:00

ഹസീന കൊലക്കേസ്; പ്രതിയായ ഭര്‍ത്താവ് സുരേഷിനെ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: മണ്ണന്തല ഹസീന കൊലക്കേസ് പ്രതിയായ ഭര്‍ത്താവ് സുരേഷിനെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്നാട് ചിദംബരത്ത് റെയില്‍വേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം.

ഇന്നലെയായിരുന്നു മക്കളുടെ മുന്നില്‍വെച്ച് ഹസീനയെ സുരേഷ് കൊലപ്പെടുത്തിയത്. ശേഷം കാറില്‍ കടന്നുകളയുകയായിരുന്നു.മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ നോക്കി പോലിസ് നഗരത്തില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനിയിരുന്നില്ല.സുരേഷിനായി തിരച്ചില്‍ പുരോഗമിക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിത്.

ഹസീനയും സുരേഷും നാലുമക്കളും കഴിഞ്ഞ നാലു മാസമായി വാടകവീട്ടിലാണ് താമസിച്ചിരുന്നത്. ഇരുവരും തമ്മില്‍ ഏറെ നാളായി കുടുംബപ്രശ്നങ്ങള്‍ നിലനിന്നിരുന്നുവെന്നാണ് വിവരം. സുരേഷിന് ഹസീനയെ സംശയങ്ങളുണ്ടായിരുന്നുവെന്നും ഇതിനെച്ചൊല്ലി വഴക്കുകള്‍ പതിവായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു.

ഇന്നലെ ഉണ്ടായ തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്ന് പോലിസ് സ്റ്റേഷനിലെത്തിയിരുന്നു. പോലിസ് ഇടപ്പെട്ട് ഇരുവരെയും അനുനയിപ്പിച്ച ശേഷം വീട്ടിലേക്ക് മടക്കി അയച്ചു. എന്നാല്‍ ഇന്ന് രാവിലെയും ഇരുവരും തമ്മില്‍ വീണ്ടും വാക്കുതര്‍ക്കമുണ്ടായി. പിന്നാലെ സുരേഷ് കത്തി ഉപയോഗിച്ച് ഹസീനയുടെ കഴുത്തറക്കുകയായിരുന്നു. കൊലപാതകത്തിന് ശേഷം ശുചിമുറിയില്‍ കത്തി കഴുകിവച്ച ശേഷമാണ് ഇയാള്‍ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടത്. മക്കളുടെ മുന്നില്‍വച്ചായിരുന്നു ഇയാള്‍ ഭാര്യയെ കൊലപ്പെടുത്തിയത്.

Related post

തൃശ്ശൂർ മെഡിക്കൽ കോളേജിൽ റുമറ്റോളജി സേവനം പുനഃസ്ഥാപിക്കണം; വാതരോഗികളുടെ ജീവൻ വെച്ച് പരീക്ഷിക്കരുത്: സൈജോ കണ്ണനായ്ക്കൽ

Time to time News

സമസ്ത ജനറൽ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു

Time to time News

ധർമേന്ദ്ര പ്രധാൻ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം; പാർലമെന്റിലും വിഷയം ഉയർത്താൻ പ്രതിപക്ഷം

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."