0:00
ഭണ്ഡാരം കുത്തിത്തുറന്ന ബിജെപി വനിതാ നേതാവ് റിമാൻഡിൽ

പാലക്കാട് : നെന്മാറ കണിമംഗലം പുഴയ്‌ക്കൽത്തറ മാരിയമ്മൻ ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം നടത്തിയ ബിജെപി വനിതാ നേതാവ് റിമാൻഡിൽ. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ നെന്മാറ പഞ്ചായത്തിലെ 17–ാം വാർഡിൽ ബിജെപി സ്ഥാനാർഥിയായിരുന്ന കണിമംഗലം പുഴയ്‌ക്കൽത്തറ ചെരുവിൽ പ്രഭാവതി (പ്രസന്ന-–42)യാണ് പിടിയിലായത്.
വെള്ളിയാഴ്‌ച രാത്രിയായിരുന്നു മോഷണം. ശനിയാഴ്‌ച രാവിലെ ക്ഷേത്ര ഭാരവാഹികൾ എത്തിയപ്പോൾ ഭണ്ഡാരത്തിന്റെ പൂട്ട് പൊളിച്ചനിലയിൽ കണ്ടെത്തി. തുടർന്ന് നെന്മാറ പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മോഷ്‌ടാവ് പ്രഭാവതിയാണെന്ന് തെളിഞ്ഞത്. ഇവരെ ആലത്തൂർ കോടതി 14 ദിവസത്തേക്ക് റിമാൻഡ്‌ചെയ്‌തു. നേരത്തേ മുക്കുപണ്ടം പണയംവച്ച് പണംതട്ടിയ കേസിലും പ്രതിയായിരുന്നു.

