Image default
Uncategorized

പ്രവേശനോത്സവത്തിനിടെ മിഠായി ഡസ്കിലിട്ട് കൊടുത്ത് വി.മുരളീധരൻ എംഎൽഎ, സമൂഹ മാധ്യമങ്ങളിൽ വിമർശനം

0:00

പ്രവേശനോത്സവത്തിനിടെ മിഠായി ഡസ്കിലിട്ട് കൊടുത്ത് വി.മുരളീധരൻ എംഎൽഎ, സമൂഹ മാധ്യമങ്ങളിൽ വിമർശനം

തിരുവനന്തപുരം: പ്രവേശനോത്സവത്തിനിടെ തിരുവനന്തപുരം കട്ടേല ട്രൈബൽ റസിഡൻഷ്യൽ സ്കൂളിൽ വി.മുരളീധരൻ എംഎൽഎ മിഠായി വിതരണം ചെയ്ത രീതിക്കെതിരെ സാമൂഹ മാധ്യമങ്ങളിൽ വിമർശനം ശക്തമാകുന്നു. മിഠായി കുട്ടികളുടെ കയ്യിൽ നൽകാതെ മേശപ്പുറത്ത് ഇട്ടുകൊടുക്കുകയായിരുന്നു. പട്ടികജാതി – പട്ടികവർ​ഗ വികസന വകുപ്പ് മന്ത്രി കെ.എ തുളസിയുടെ സാന്നിധ്യത്തിലായിരുന്നു സംഭവം. സംഭവത്തിൽ വിമർശനവുമായി മുൻമന്ത്രി വി.ശിവൻകുട്ടിയും രം​ഗത്തെത്തി. മുരളീധരന്റേത് തരംതാണതും വിവേചനപരമായതുമായ നടപടിയാണെന്നും വിദ്യാർഥികളെ അധിക്ഷേപിക്കുകയാണെന്നും വി.ശിവൻകുട്ടി പ്രതികരിച്ചു. മുരളീധരനെ തടയാനോ തിരുത്താനോ മന്ത്രി കെ.എ തുളസി തയാറാകത്തതിനെയും ശിവൻകുട്ടി വിമർശിച്ചു. നിശബ്ദമായി നോക്കി നിന്നത് ​ഗുരുതര വീഴ്ചയാണെന്നും ശിവൻകുട്ടി കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസമാണ് മിഠായി വിതരണത്തിന്റെ വീഡിയോ പുറത്തുവന്നത്. മന്ത്രി കെ.എ തുളസിയെയും വിഡീയോയിൽ കാണാം. മിഠായി ആ കുഞ്ഞുങ്ങളുടെ കൈയിൽ കൊടുത്താൽ എന്തായിരുന്നു പ്രശ്നം എന്നുതുടങ്ങി നിരവധി കമന്റുകളാണ് സമൂഹ മാധ്യമങ്ങളിൽ വരുന്നത്.

Related post

തൃശ്ശൂർ മെഡിക്കൽ കോളേജിൽ റുമറ്റോളജി സേവനം പുനഃസ്ഥാപിക്കണം; വാതരോഗികളുടെ ജീവൻ വെച്ച് പരീക്ഷിക്കരുത്: സൈജോ കണ്ണനായ്ക്കൽ

Time to time News

സമസ്ത ജനറൽ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു

Time to time News

ധർമേന്ദ്ര പ്രധാൻ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം; പാർലമെന്റിലും വിഷയം ഉയർത്താൻ പ്രതിപക്ഷം

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."