0:00
ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജ് ആശുപത്രി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ഥിനി മരിച്ചു

തൃശൂര്‍: ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജ് ആശുപത്രി ഹോസ്റ്റലിന്റെ നാലാം നിലയില്‍ നിന്ന് ചാടി വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. കോട്ടയം സ്വദേശി സ്‌നേഹ പൗലോസ് (20) ആണ് മരിച്ചത്. ഒന്നാംവര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിനിയാണ് സ്‌നേഹ. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. പോലിസ് സ്ഥലത്തെത്തി പരിശോധനകള്‍ നടത്തിവരികയാണ്.
രക്തംവാര്‍ന്ന് നിലത്തുകിടന്ന നിലയിലാണ് സ്‌നേഹയെ വിദ്യാര്‍ഥികള്‍ കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

