Image default
Uncategorized

പ്രധാനമന്ത്രി ആവാസ് യോജന:മന്ത്രി കെ എം ഷാജി രാജാവിനേക്കാള്‍ വലിയ രാജഭക്തി കാണിക്കുന്നു- പി കെ ഉസ്മാന്‍

0:00

പ്രധാനമന്ത്രി ആവാസ് യോജന:
മന്ത്രി കെ എം ഷാജി രാജാവിനേക്കാള്‍ വലിയ രാജഭക്തി കാണിക്കുന്നു- പി കെ ഉസ്മാന്‍

തിരുവനന്തപുരം: പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം നിര്‍മ്മിക്കുന്ന വീടുകളില്‍ പ്രധാനമന്ത്രിയുടെ ചിത്രം ഉള്‍പ്പെടെയുള്ള എംബ്ലം പതിപ്പിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിബന്ധനയെ പിന്തുണച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെഎം ഷാജി രാജാവിനേക്കാള്‍ വലിയ രാജഭക്തി കാണിക്കുകയാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഉസ്മാന്‍. ഇത്തരം ലോഗോകള്‍ പതിക്കുന്നതില്‍ യാതൊരു തെറ്റുമില്ലെന്നും അതിന്റെ പേരില്‍ കേന്ദ്ര സഹായം തടസ്സപ്പെടുത്തേണ്ടതില്ലെന്നുമാണ് മന്ത്രിയുടെ അഭിപ്രായം. സംസ്ഥാനങ്ങളുടെ അവകാശങ്ങളും ഫെഡറല്‍ സംവിധാനവും ബിജെപി സര്‍ക്കാരിന് സമ്പൂര്‍ണമായി അടിയറവ് വെക്കുകയാണ് യുഡിഎഫ് സര്‍ക്കാരും മന്ത്രിയും. പിഎം ശ്രീയിലുള്‍പ്പെടെ യുഡിഎഫ് സര്‍ക്കാരിന്റെ നിലപാട് സംഘപരിവാര ദാസ്യമാണ്. സംസ്ഥാന താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് പകരം കേന്ദ്രത്തിന്റെ ഹിഡന്‍ അജണ്ടകള്‍ക്ക് വഴങ്ങിക്കൊടുക്കുന്നത് പ്രതിഷേധാര്‍ഹമാണ്. കൂടാതെ ഇഡി ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികള്‍ കെ എം ഷാജിയ്ക്കെതിരേ തിരിഞ്ഞ മുന്‍കാല അനുഭവം അദ്ദേഹത്തെ കൂടുതല്‍ ഭയപ്പെടുത്തിയിരിക്കുന്നു എന്നതും ഈ നിലപാടിനു കാരണമായിട്ടുണ്ടെന്നു സംശയിക്കേണ്ടിയിരിക്കുന്നു. പിഎംഎവൈ പദ്ധതി പ്രകാരം അനുവദിക്കുന്ന വീടുകള്‍ക്ക് കേന്ദ്ര വിഹിതം കൂടാതെ സംസ്ഥാന സര്‍ക്കാരും തദ്ദേശ ഭരണ സ്ഥാപനങ്ങളും കൂടി ഫണ്ട് നല്‍കിയാണ് പൂര്‍ത്തിയാക്കുന്നത്. ഈ കാരണത്താലാണ് കേന്ദ്ര സഹായത്തോടെ പൂര്‍ത്തിയാക്കുന്ന വീടുകളില്‍ നിര്‍ബന്ധമായും കേന്ദ്രത്തിന്റെ ലോഗോ പതിക്കണമെന്ന നിര്‍ദ്ദേശം അംഗീകരിക്കാന്‍ കഴിയില്ലെന്ന് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ നിലപാടെടുത്തത്. ഫെഡറലിസം സംരക്ഷിക്കാനും സ്വതന്ത്രമായി നിലപാടെടുക്കാനും സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related post

ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു വയോധികനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Time to time News

ഓണാഘോഷത്തിനിടെ ആംബുലന്‍സ് ദുരുപയോഗം ചെയ്തതായി പരാതി

Time to time News

സബ് ജയിലിൽ നിന്ന് വിചാരണത്തടവുകാരൻ രക്ഷപ്പെട്ടു; തിരച്ചിൽ ആരംഭിച്ച് പൊലീസ്

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."