Image default
Uncategorized

അങ്കണവാടിയിലേക്ക് കയറാന്‍ വിസമ്മതിച്ച പെണ്‍കുഞ്ഞിനെ നെഞ്ചില്‍ ചവിട്ടി മാതാവ്

0:00

അങ്കണവാടിയിലേക്ക് കയറാന്‍ വിസമ്മതിച്ച പെണ്‍കുഞ്ഞിനെ നെഞ്ചില്‍ ചവിട്ടി മാതാവ്

മുംബൈ:മഹാരാഷ്ട്രയില്‍ അങ്കണവാടിയില്‍ കയറാന്‍ വിസമ്മതിച്ച രണ്ട് വയസ് പ്രായമുള്ള പെണ്‍കുഞ്ഞിനെ നെഞ്ചില്‍ ചവിട്ടി വീഴ്ത്തി മാതാവ്. മഹാരാഷ്ട്രയിലെ പന്‍വേലിലാണ് അംഗന്‍വാടിയില്‍ ഒരു കൊച്ചുകുട്ടിയോട് മാതാവ് ക്രൂരമായി പെരുമാറുന്നത്. ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങള്‍ വഴി പ്രചരിച്ചതോടെ സംഭവത്തില്‍ നവി മുംബൈ പോലിസ് കേസെടുത്തു. പന്‍വേലില്‍ നന്ദഗാവ് ഗ്രാമത്തിലെ അങ്കണവാടിയിലാണ് സംഭവം. മാതാവ് ചവിട്ടിയതിനെ തുടര്‍ന്ന് പിന്നിലേക്ക് വീണ കുട്ടിയെ അങ്കണവാടി ജീവനക്കാരിയാണ് പിടിച്ച് എഴുന്നേല്‍പ്പിച്ചത്. തൊട്ടടുത്തിരുന്ന മറ്റൊരു കുട്ടിയും പേടിച്ച് കരയാന്‍ തുടങ്ങുന്നതും വീഡിയോയില്‍ കാണാം. വഴിയാത്രക്കാരിലൊരാള്‍ മൊബൈല്‍ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത്.

കുട്ടിയോട് കാണിച്ച ക്രൂരതയ്‌ക്കെതിരേ കടുത്ത രോഷമാണ് ഉയരുന്നത്. സംഭവത്തില്‍ നവി മുംബൈ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുട്ടി അങ്കണവാടിയില്‍ കയാറാന്‍ എത്ര നിര്‍ബന്ധിച്ചിട്ടും കൂട്ടാക്കിയില്ലെന്നും പെട്ടെന്നുണ്ടായ ദേഷ്യത്തിന് പുറത്താണ് അങ്ങനെ ചെയ്തുപോയതെന്നും മാതാവ് പോലിസിനോട് പറഞ്ഞു. സംഭവത്തെക്കുറിച്ചുള്ള റിപോര്‍ട്ട് പോലിസ് സംസ്ഥാന ശിശുക്ഷേമ സമിതിക്ക് കൈമാറി. മാതാവിനെതിരേ ഉചിതമായ നിയമനടപടി സ്വീകരിക്കാന്‍ പോലിസ് നിര്‍ദേശം നല്‍കി.

Related post

ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് തീപിടിച്ചു; പൊള്ളലേറ്റ ഡ്രൈവർക്ക് ദാരുണാന്ത്യം

Time to time News

ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു വയോധികനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Time to time News

ഓണാഘോഷത്തിനിടെ ആംബുലന്‍സ് ദുരുപയോഗം ചെയ്തതായി പരാതി

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."