Image default
Uncategorized

ഷൊർണൂരിൽ എംഡിഎംഎ വേട്ട; യുവാവും യുവതിയും അറസ്റ്റിൽ

0:00

ഷൊർണൂരിൽ എംഡിഎംഎ വേട്ട; യുവാവും യുവതിയും അറസ്റ്റിൽ

ഷൊർണൂർ: സംസ്ഥാനവ്യാപക ലഹരിവിരുദ്ധ നടപടികളുടെ ഭാഗമായി ഷൊർണൂരിൽ നടത്തിയ പരിശോധനയിൽ 17.060 ഗ്രാം എംഡിഎംഎയുമായി യുവാവും യുവതിയും അറസ്റ്റിലായി. പട്ടാമ്പി ഓങ്ങല്ലൂർ സ്വദേശി മുഹമ്മദ് ആഷിക് (26), പാലക്കാട് ഒലവക്കോട് കാവിൽ പാട്  സ്വദേശി ഷാജിറ (31) എന്നിവരാണ് പിടിയിലായത്.
ഷൊർണൂർ എസ്.എം.പി ജംഗ്ഷന് സമീപത്തെ ഹൈമ ലോഡ്ജിൽ ഇന്ന് പുലർച്ചെ നടത്തിയ റെയ്ഡിലാണ് ഇരുവരെയും പിടികൂടിയത്. മുഹമ്മദ് ആഷിക്കിൽ നിന്ന് 14.670 ഗ്രാം എംഡിഎംഎയും ഷാജിറയിൽ നിന്ന് 2.390 ഗ്രാം എംഡിഎംഎയുമാണ് പോലീസ് പിടിച്ചെടുത്തത്.
വാണിജ്യാടിസ്ഥാനത്തിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച ലഹരിമരുന്നാണിതെന്ന് പോലീസ് അറിയിച്ചു. എൻഡിപിഎസ് നിയമപ്രകാരമുള്ള ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്ത പോലീസ്, ലഹരിമരുന്ന് എത്തിച്ചുനൽകിയ സംഘത്തെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Related post

ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു വയോധികനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Time to time News

ഓണാഘോഷത്തിനിടെ ആംബുലന്‍സ് ദുരുപയോഗം ചെയ്തതായി പരാതി

Time to time News

സബ് ജയിലിൽ നിന്ന് വിചാരണത്തടവുകാരൻ രക്ഷപ്പെട്ടു; തിരച്ചിൽ ആരംഭിച്ച് പൊലീസ്

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."