Image default
Uncategorized

ഓണാഘോഷത്തിനിടെ ആംബുലന്‍സ് ദുരുപയോഗം ചെയ്തതായി പരാതി

0:00

ഓണാഘോഷത്തിനിടെ ആംബുലന്‍സ് ദുരുപയോഗം ചെയ്തതായി പരാതി

പാലക്കാട്: വിദ്യാഭ്യാസ സ്ഥാപനത്തിലെ ഓണഘോഷത്തിന് ആംബുലന്‍സ് ദുരുപയോഗം ചെയ്തതായി പരാതി. പാലക്കാട് മോയന്‍സ് എല്‍പി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന ഓണാഘോഷ പരിപാടിക്കിടെ ആംബുലന്‍സ് ദുരുപയോഗം ചെയ്ത സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പിന് പരാതി. വിദ്യാര്‍ഥിനികള്‍ നൃത്തം ചെയ്യുന്നതിനിടെ ഏതാനും കുട്ടികള്‍ ആംബുലന്‍സില്‍ യാത്ര ചെയ്ത് കളര്‍ സ്‌മോക്ക് ഉപയോഗിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നതോടെയാണ് സംഭവം വിവാദമായത്. വിദ്യാര്‍ഥികള്‍ തന്നെയാണ് ഇത് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ആഘോഷ പരിപാടിക്കിടെ ആംബുലന്‍സ് ഉപയോഗിച്ചതിന് ആംബുലന്‍സ് ഡ്രൈവര്‍മാരുടെ അസോസിയേഷനാണ് പാലക്കാട് എംവിഡിക്ക് ഔദ്യോഗികമായി പരാതി നല്‍കിയത്.
മോയന്‍സ് സ്‌കൂളിലെ ഓണാഘോഷ പരിപാടിക്കുശേഷം സ്‌കൂള്‍ ഗ്രൗണ്ട് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഓണാഘോഷത്തിനായി വിട്ടുകൊടുക്കുകയായിരുന്നു. ഈ ചടങ്ങിലാണ് കുട്ടികള്‍ ഡാന്‍സ് കളിക്കുന്നതിനിടയില്‍ തൊട്ടുപിന്നിലായി ചെറിയ ആംബുലന്‍സ് കടന്നുവരികയും, അതില്‍ നിന്ന് വര്‍ണ്ണപ്പൊടികള്‍ ആകാശത്തേക്ക് വിതറി ആഘോഷ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തത്. വിദ്യാര്‍ഥികള്‍ തന്നെയാണ് ഇന്‍സ്റ്റാഗ്രാം അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ദൃശ്യങ്ങള്‍ പങ്കുവെച്ചത്. ജീവന്‍രക്ഷാ വാഹനത്തെ ദുരുപയോഗം ചെയ്തുവെന്ന് കാണിച്ച് ആംബുലന്‍സ് ഡ്രൈവര്‍മാര്‍ മോട്ടോര്‍ വാഹന വകുപ്പിന് പരാതി നല്‍കിയിട്ടുണ്ട്.
അടിയന്തര ഘട്ടങ്ങളില്‍ ജീവന്‍ രക്ഷിക്കാന്‍ ഉപയോഗിക്കുന്ന വാഹനം ആഘോഷങ്ങള്‍ക്ക് ദുരുപയോഗം ചെയ്തത് അംഗീകരിക്കാനാകില്ലെന്ന് ആംബുലന്‍സ് ഡ്രൈവര്‍മാര്‍ ചൂണ്ടിക്കാട്ടി. സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിയമവിരുദ്ധമായി ആംബുലന്‍സ് രൂപമാറ്റം വരുത്തുകയോ ആഘോഷ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയോ ചെയ്തിട്ടുണ്ടോ എന്ന് പരിശോധിച്ച ശേഷം വാഹനം ഓടിച്ച ഡ്രൈവര്‍ക്കും ഉടമയ്ക്കുമെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് സൂചന. സ്‌കൂള്‍ അധികൃതരോട് സ്വകാര്യ സ്ഥാപനത്തിന് ഗ്രൗണ്ട് വിട്ടുനല്‍കിയതിലും ഇത്തരം പ്രകടനങ്ങള്‍ അനുവദിച്ചതിലും വിശദീകരണം തേടുമെന്ന് അധികൃതര്‍ അറിയിച്ചു.

Related post

ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു വയോധികനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Time to time News

സബ് ജയിലിൽ നിന്ന് വിചാരണത്തടവുകാരൻ രക്ഷപ്പെട്ടു; തിരച്ചിൽ ആരംഭിച്ച് പൊലീസ്

Time to time News

കാരക്കുത്തങ്ങാടിയിൽ യങ് ഡെമോക്രാറ്റ്സിന്റെ ആദ്യ ഡി.ബി.സി രൂപീകരിച്ചു

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."