Image default
Uncategorized

ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു വയോധികനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0:00

ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു വയോധികനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പാലക്കാട്: വരോട് ഷാപ്പുംപടിയിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഷാപ്പുംപടി പള്ളത്ത് വീട്ടിൽ ബാലസുബ്രഹ്മണ്യൻ (65) ആണ് മരിച്ചത്.
രണ്ടുദിവസത്തോളം പഴക്കമുള്ളതായി കരുതുന്ന നിലയിലായിരുന്നു മൃതദേഹം. രണ്ടുദിവസമായി ബാലസുബ്രഹ്മണ്യനെ പുറത്തേക്ക് കാണാതായതിനെ തുടർന്ന് സമീപത്തെ ചായക്കട നടത്തുന്നയാൾ അന്വേഷിച്ചെത്തുകയായിരുന്നു.
തുടർന്ന് വീടിനുള്ളിൽ നടത്തിയ പരിശോധനയിലാണ് സോഫയിൽ ബാലസുബ്രഹ്മണ്യനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിവരമറിയിച്ചതിനെ തുടർന്ന് അധികൃതർ സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Related post

ഓണാഘോഷത്തിനിടെ ആംബുലന്‍സ് ദുരുപയോഗം ചെയ്തതായി പരാതി

Time to time News

സബ് ജയിലിൽ നിന്ന് വിചാരണത്തടവുകാരൻ രക്ഷപ്പെട്ടു; തിരച്ചിൽ ആരംഭിച്ച് പൊലീസ്

Time to time News

കാരക്കുത്തങ്ങാടിയിൽ യങ് ഡെമോക്രാറ്റ്സിന്റെ ആദ്യ ഡി.ബി.സി രൂപീകരിച്ചു

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."