Image default
Uncategorized

കളിക്കുന്നതിനിടെ വാട്ടര്‍ ടാങ്കില്‍ വീണു; പാലക്കാട് സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം

0:00

കളിക്കുന്നതിനിടെ വാട്ടര്‍ ടാങ്കില്‍ വീണു; പാലക്കാട് സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം

പാലക്കാട്: കുളിമുറിയിൽ വെള്ളം നിറച്ചുവച്ചിരുന്ന ബക്കറ്റിൽ വീണ് സഹോദരങ്ങൾ മരിച്ചു. വടകര പതിമണൽകാട് ജോൺ കുമാർ– നിവേദ്യ ദമ്പതികളുടെ മക്കളായ ജെന്നിഫർ ജൂലിയേറ്റ് (5) റോബിൻ ക്രിസ്റ്റോഫർ (3) എന്നിവരാണ് മരിച്ചത്. പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ മേനോൻ പാറ കൂരാങ്കാട് എന്ന സ്ഥലത്ത് വാടകയ്ക്ക് താമസിച്ചു വരികയാണ് ജോൺ കുമാറും കുടുംബവും.ഇരുവരും കളിച്ചു കൊണ്ടിരിക്കെ രാവിലെ പത്തരയോടെയാണ് സംഭവം. കളിക്കുന്നതിനിടെ എങ്ങനെയോ കുളിമുറിയിലെ ബക്കറ്റിൽ വീണതെന്നാണ് പ്രാഥമിക നിഗമനം. കുട്ടികൾ വീണു കിടക്കുന്നതു കണ്ട ഉടൻ തന്നെ നാട്ടുകാർ അത്താണിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇരുവരും മരിച്ചിരുന്നു. ജെന്നിഫർ ക്രിസ്റ്റഫർ മേനോൻപാറ യുപി സ്കൂളിലെ എൽകെജി വിദ്യാർഥിനിയാണ്.

Related post

പാലക്കാട് വീട്ടിലെ വാട്ടർ ടാങ്കിൽ വീണ് സഹോദരങ്ങൾ മരിച്ചു

Time to time News

ജയിൽ ഇരുട്ടിലും പഠനത്തിന്റെ വെളിച്ചം; യു.എ.പി.എ കേസിൽ ജയിലിലായിരിക്കെ ബി.എ പൂർത്തിയാക്കി എസ്പി അമീർ അലി

Time to time News

ട്രെയിനിൽ നിന്ന് വീണ് പിരായിരി പള്ളിക്കുളം സ്വദേശി മരിച്ചു

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."