Image default
Uncategorized

അട്ടപ്പാടിയിലെ നവജാത ശിശുമരണങ്ങൾ: വിദഗ്ധ സംഘങ്ങളെ നിയോഗിച്ച് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

0:00

അട്ടപ്പാടിയിലെ നവജാത ശിശുമരണങ്ങൾ: വിദഗ്ധ സംഘങ്ങളെ നിയോഗിച്ച് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

പാലക്കാട്: അട്ടപ്പാടി മേഖലയിലെ നവജാത ശിശുമരണങ്ങളുടെ കാരണം കണ്ടെത്താൻ വിദഗ്ധ സംഘങ്ങളെ നിയോഗിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസാണ് ആരോഗ്യവകുപ്പിനും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിനും നിർദേശം നൽകിയത്.
ആരോഗ്യവകുപ്പ് ഡയറക്ടറും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറും രണ്ട് വിദഗ്ധ സംഘങ്ങളെ വീതം നിയോഗിക്കണമെന്നാണ് ഉത്തരവ്. നവജാത ശിശുക്കളുടെ മരണകാരണങ്ങൾ സമഗ്രമായും സുതാര്യമായും പരിശോധിക്കണം. അഞ്ച് ആഴ്ചയ്ക്കകം അന്വേഷണ റിപ്പോർട്ട് കമ്മീഷന് സമർപ്പിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
വിദഗ്ധ സംഘങ്ങൾ ബന്ധപ്പെട്ട മേധാവികൾക്ക് സമർപ്പിക്കുന്ന രേഖകളും അന്വേഷണ റിപ്പോർട്ടിനൊപ്പം കമ്മീഷന്റെ പരിശോധനയ്ക്കായി ഹാജരാക്കണം. അട്ടപ്പാടി, അഗളി മേഖലകളിലെ സർക്കാർ ആശുപത്രികളിൽ നവജാത ശിശുമരണങ്ങൾ തടയുന്നതിനായി സ്വീകരിക്കേണ്ട നടപടികളുടെ വിശദാംശങ്ങളും റിപ്പോർട്ടിൽ ഉൾപ്പെടുത്തണം.
അട്ടപ്പാടി മേഖലയിലെ സർക്കാർ ആശുപത്രികളുടെ പ്രവർത്തനം ആരോഗ്യവകുപ്പ് ഡയറക്ടർ വിലയിരുത്തണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. ആദിവാസി മേഖലയിലെ അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യസംരക്ഷണം ഉറപ്പാക്കുന്നതിനായി സർക്കാർ ആശുപത്രികളിൽ നടപ്പാക്കേണ്ട മെച്ചപ്പെട്ട സംവിധാനങ്ങളും നടപടികളും സംബന്ധിച്ച റിപ്പോർട്ടും സമർപ്പിക്കണം.
ജനുവരി അഞ്ചിന് രാവിലെ 10ന് തിരുവനന്തപുരത്തെ മനുഷ്യാവകാശ കമ്മീഷൻ ഓഫീസിൽ നടക്കുന്ന സിറ്റിങ്ങിൽ ഡെപ്യൂട്ടി ഡി എച്ച് എസും ഡെപ്യൂട്ടി ഡി എം ഒയും നേരിട്ട് ഹാജരാകണമെന്നും ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്. പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി

Related post

ടിക്കറ്റ് ബുക്ക് ചെയ്തിട്ടും പാതിവഴിയിൽ യാത്ര അവസാനിപ്പിച്ചു; കെ.എസ്.ആർ.ടി.സി വിദ്യാർഥിനികളോട് കാണിച്ചത് ഗുരുതരമായ അനാസ്ഥ: ജുവൈരിയ ഖലീൽ

Time to time News

നിയന്ത്രണം നഷ്ട്ടപ്പെട്ട കാർ മരത്തിൽ ഇടിച്ചു; മനിശ്ശേരിയിൽ 2 മരണം

Time to time News

ഫോൺ ചോർത്താൻ   ചാര സോഫ്റ്റ്‌വെയർ വാങ്ങിയ സർക്കാർ നടപടി പൗരാവകാശങ്ങൾക്കു മേലുള്ള കടന്നുകയറ്റം: പി അബ്ദുൽഹമീദ്

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."